എന്റെ ഗ്രാമം

എന്തു നല്ല ഗ്രാമം

എന്റെ സ്വന്ത ഗ്രാമം

തുമ്പി, വർണ്ണത്തുമ്പി തുളളും

തുമ്പയുളള ഗ്രാമം!

കോകിലങ്ങൾ പാടും

കേകി നൃത്തമാടും

പൂത്തുലഞ്ഞു പൂക്കൾ നിറയു-

മെന്റെ നല്ല ഗ്രാമം!

പാടമുളള ഗ്രാമം

മോടിയുളള ഗ്രാമം

തോടുമാറുമൊത്തുചേർന്നു

മാല ചാർത്തും ഗ്രാമം!

എന്തു നല്ല ഗ്രാമം

എന്റെ സ്വന്തം ഗ്രാമം!

Generated from archived content: kutti1_june28_08.html Author: kr_baby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here