ഓണം വന്നേ…!

ഓണം പോന്നോണം പൊന്നോണംവന്നേ..!

ഓണപ്പൂമേഘങ്ങളോടിവന്നേ!

ഓണപ്പൂമുറ്റത്ത്‌ കൺതുറന്നേ

ഓണപ്പൂമാനത്തും കൺതുറന്നേ!

അത്തത്തിൻ നാൾതൊട്ടു പൂക്കളിട്ടേ

ചിത്തത്തിലോണത്തിൻ താളമിട്ടേ!

ചിത്തിരച്ചോതി വിശാഖംതൊട്ടെ

വൃത്തത്തിൽ പൂക്കളം വീണ്ടുമിട്ടെ!

മൂലംനാൾ മുന്നൂറ്‌ പൂക്കൾകൊണ്ടേ

മൂലക്കളംതന്നെ മുറ്റത്തിട്ടെ.

പൂരാടമുത്രാടം നാളിൽതന്നെ

മാവേലിമന്നനെ മണ്ണിൽതീർത്തെ!

പൂവായ പൂവെല്ലാം കാറ്റിലാടി

പൂവാടി തന്നിൽകിളികൾപാടി!

പൂമ്പാറ്റ പൂക്കളിൽ നൃത്തമാടി

പൂങ്കാറ്റിലൂളിയിട്ടൂയലാടി!

കാടായ കാടെല്ലാമാർത്തുപാടി

നാടായ നാടെല്ലാമോർത്തുപാടി!

“മാവേലിനാടുഭരിക്കും കാലം

മാലോകർക്കേവർക്കും നല്ലകാലം.”

Generated from archived content: poem_onamvanne.html Author: kavil_raj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here