സർക്കാർ കാര്യം

ഖലീഫാ ഹസറത്ത്‌ അലി സർക്കാരിന്റെ കടലാസുകൾ പരിശോധിക്കുന്ന സമയം രാത്രി.

ഈ സമയം ഒരു ബന്ധു അദ്ദേഹത്തെ കാണാൻ വന്നു. കത്തിയിരുന്ന വിളക്ക്‌ കെടുത്തി വേറൊരു വിളക്കുകത്തിച്ച്‌ അലി ബന്ധുവിനോട്‌ വർത്തമാനം പറഞ്ഞുകൊണ്ടിരുന്നു.

കുറച്ചു സമയശേഷം ബന്ധു പോകാൻ എഴുന്നേറ്റു. ഉടനെ അലി കത്തിയിരുന്ന രണ്ടാമത്തെ വിളക്കു കെടുത്തി ആദ്യത്തെ വിളക്കു കത്തിച്ചു.

വിളക്കു കെടുത്തുന്നതിന്റെയും കത്തിക്കുന്നതിന്റെയും രഹസ്യം ആരാഞ്ഞ ബന്ധുവിനോട്‌ അദ്ദേഹം പറഞ്ഞു.

“നിങ്ങൾ എന്നെ കാണാൻ വന്ന സമയം ഞാൻ ഭരണപരമായ കടലാസുകൾ നോക്കുകയായിരുന്നു. അത്‌ സർക്കാരിന്റെ ചെലവിൽ കത്തുന്ന വിളക്കിനു മുമ്പിൽ. എന്നാൽ നിങ്ങൾ വന്നത്‌ എന്റെ സ്വന്തം കാര്യത്തിനാണ്‌. അതിന്റെ ചെലവ്‌ എന്റെ സ്വന്തം ചെലവിൽ. സ്വന്തം കാര്യത്തിന്‌ സർക്കാരിന്റെ എണ്ണ കത്തിക്കുന്നതെന്തിന്‌?”

Generated from archived content: unnikatha_oct7_05.html Author: k_mukundan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here