ചോക്ലേറ്റ്‌

ലോക പ്രസിദ്ധനായ ശാസ്‌ത്രജ്ഞനായിരുന്നു ഐൻസ്‌റ്റീൻ. എന്നും ഉച്ച തിരിഞ്ഞ്‌ ഒരു ചെറിയ പെൺകുട്ടി അദ്ദേഹത്തെ കാണാൻ വരും.

ഒരു ദിവസം പെൺകുട്ടിയുടെ അമ്മ അദ്ദേഹത്തോടു പറഞ്ഞു.

“എന്റെ കുട്ടി ദിവസവും വന്ന്‌ അങ്ങയെ വല്ലാതെ ശല്യപ്പെടുത്തുന്നുണ്ട്‌. എനിക്കറിയാം. ഞാൻ തടഞ്ഞിട്ടു നിൽക്കുന്നില്ല. എനിക്കതിൽ വലിയ വിഷമമുണ്ട്‌.”

“സാരമില്ല.” ഐൻസ്‌റ്റീൻ പറഞ്ഞു.

“വിഷമിക്കേണ്ട, കുട്ടിയുമായി കഴിയുമ്പോഴാണ്‌ എനിക്ക്‌ ഏറ്റവുമധികം സന്തോഷം തോന്നുന്നത്‌.”

“അങ്ങ്‌ മഹാനാണ്‌. വിശാല ഹൃദയനാണ്‌. അതുകൊണ്ടാണിങ്ങനെ പറയുന്നത്‌. അല്ലെങ്കിൽ എട്ട്‌ വയസ്സുളള കുട്ടിക്ക്‌ എഴുപത്‌ വയസ്സുളള അങ്ങയെ ബുദ്ധിമുട്ടിക്കയല്ലാതെ എന്തു ചെയ്യാനൊക്കും?”

“വളരെ കാര്യങ്ങൾ ചെയ്യാനൊക്കും.” ഐൻസ്‌റ്റീൻ കുട്ടിയുടെ മട്ടിൽ സംസാരിച്ചു. “ഞാൻ അവൾക്ക്‌ കണക്കു പറഞ്ഞുകൊടുക്കും. പകരമായി അവൾ എനിക്ക്‌ ചോക്ലേറ്റ്‌ തരും. എനിക്ക്‌ ചോക്ലേറ്റ്‌ ഇഷ്‌ടമാണ്‌.”

Generated from archived content: unnikatha_mar17_06.html Author: k_mukundan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here