പിടി വിടുവിക്കൽ

രവിശങ്കർ മഹാരാജ്‌, ഠാക്കൂർമാരോട്‌ മദ്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച്‌ പറഞ്ഞു മനസ്സിലാക്കി. മദ്യം നിശ്ശേഷം ഉപേക്ഷിക്കണമെന്ന്‌ അവരെ ഉപദേശിച്ചു. അങ്ങിനെ ചെയ്യാമെന്നവർ പ്രതിജ്ഞയും ചെയ്‌തു.

കൂട്ടത്തിലൊരാൾ പറഞ്ഞു.

“പ്രതിജ്ഞയെടുത്തെങ്കിലും മദ്യം എന്നെ വിടുന്നില്ല. ഞാനെന്തു ചെയ്യും?”

രവിശങ്കർ അയാളോട്‌ പിറ്റേദിവസം വരാനാവശ്യപ്പെട്ടു.

ആ മദ്യപാനി പിറ്റേദിവസം രവിശങ്കറിന്റെ വീട്ടിലെത്തി. രവിശങ്കർ ഒരു തൂണിനെ കെട്ടിപ്പിടിച്ചുകൊണ്ട്‌ നിൽക്കുന്നതായി കണ്ടു. രവിശങ്കർ പറഞ്ഞു.

“ഞാൻ വിട്ടാലും ഈ തൂണ്‌ എന്നെ വിടുന്നില്ല. എന്തുചെയ്യും?”

മദ്യപാനിക്ക്‌ പരിഹാസച്ചിരി.

“എന്തു വിഡ്‌ഢിത്തമാണീ പറയുന്നത്‌? തൂണ്‌ ആരെയെങ്കിലും കെട്ടിപ്പിടിക്കുമോ?”

തൂണിനെ വിട്ട്‌ അദ്ദേഹം പറഞ്ഞു.

“തൂണിന്‌ മനുഷ്യനെ കെട്ടിപ്പിടിക്കാൻ കഴിയില്ല. അങ്ങനെയെങ്കിൽ നിങ്ങൾ വേണ്ടെന്നുവച്ചാൽ മദ്യത്തിന്‌ എങ്ങനെ നിങ്ങളെ പിടിക്കാൻ കഴിയും?”

ആ മദ്യപാനിക്ക്‌ തെറ്റു മനസ്സിലായി.

Generated from archived content: unnikatha_jan29.html Author: k_mukundan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here