പ്രസിദ്ധ ഉർദു കവിയായിരുന്ന മിർസാ ഗാലിബിനെ സന്ദർശിക്കാൻ ഒരാൾ വന്നു. സംഭാഷണം കഴിഞ്ഞ പോകാറായപ്പോൾ ഗാലിബ് ഒരു വിളക്കുമായി പടിയ്‌ക്കൽവരെ വന്നു.
സന്ദർശകൻ പറഞ്ഞുഃ “അങ്ങ് എന്തിനാണ് ബുദ്ധിമുട്ടുന്നത്? ഞാൻ എന്റെ ചെരിപ്പു നോക്കി എടുത്തുകൊളളാം.”
സ്വതവേയുളള നർമ്മബോധത്തോടെ ഗാലിബ് പറഞ്ഞു. “പക്ഷെ തെരഞ്ഞെടുക്കുന്നത് എന്റെ പുതിയ ചെരിപ്പാകരുതല്ലോ?”
Generated from archived content: unnikatha_feb17_06.html Author: k_mukundan