പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ബാലഗംഗാധര തിലകന്റെ അവസാന ദിവസങ്ങളായിരുന്നു. ഡോക്‌ടർമാർ അദ്ദേഹത്തിന്റെ പ്രാണൻ പിടിച്ചുനിർത്താൻ ആവുന്നതെല്ലാം ചെയ്‌തു. എന്നാലും രോഗത്തിന് കാര്യമായ കുറവൊന്നുമുണ്ടായില്ല.
രാത്രി ഏകദേശം രണ്ടുമണിയോടടുത്തു. ഡോക്‌ടർ അദ്ദേഹത്തിന് മരുന്നു കൊടുത്തു. ആ സമയം അദ്ദേഹം കണ്ണടച്ചു കിടക്കുകയായിരുന്നു. മരുന്നു വായിൽ ഒഴിച്ചയുടനെ അദ്ദേഹം ചോദിച്ചു. “എന്താണെന്റെ വായിൽ ഒഴിച്ചത്?”
മരുന്നാണെന്ന് മനസ്സിലാക്കേണ്ടെന്നു കരുതി ഡോക്‌ടർ പറഞ്ഞു. “ഒന്നുമില്ല, വായ ഉണങ്ങേണ്ടെന്നു കരുതി കുറച്ചു വെളളം ഒഴിച്ചതാണ്.”
ശാന്ത ഗംഭീരനായി കണ്ണടച്ചു കിടന്നുകൊണ്ടു തന്നെ അദ്ദേഹം പറഞ്ഞു. “അത്രയേയുളേളാ? പക്ഷെ മുനിസിപ്പാലിറ്റിക്കാർക്ക് എങ്ങനെ എന്റെ അസുഖത്തെപ്പറ്റി വിവരം കിട്ടി?”
Generated from archived content: unnikatha_dec16_05.html Author: k_mukundan