ലങ്കയിലെ രാജാവായ രാവണന്റെ അക്രമങ്ങൾ സഹിക്കാനാകാതെ അനുജനായ വിഭീഷണൻ ശ്രീരാമനെ അഭയം പ്രാപിച്ചു. ദയാനിധിയായ ശ്രീരാമൻ രാവണവധത്തിനുശേഷം വിഭീഷണനെ ലങ്കയിലെ രാജാവായി വാഴിക്കാമെന്ന് ഉറപ്പുനൽകി.
ഈ തീരുമാനം കേട്ട സുഗ്രീവൻ ശ്രീരാമനോട് ഒരു സംശയം ഉണർത്തിച്ചു. ഒരുപക്ഷെ യുദ്ധത്തിൽ രാവണൻ പങ്കെടുക്കാതെ തോൽവി സമ്മതിച്ച് അങ്ങയെ ആശ്രയിക്കുകയാണെങ്കിൽ ലങ്ക അദ്ദേഹത്തിന് തിരികെ നൽകുമോ? ലങ്ക വിഭീഷണന് നൽകാമെന്ന് അങ്ങ് വാക്കു നൽകിയില്ലേ?
ശ്രീരാമൻ മന്ദഹാസത്തോടെ മറുപടി പറഞ്ഞു.
“അങ്ങിനെ സംഭവിച്ചാൽ കാനനവാസത്തിനുശേഷം അയോദ്ധ്യയിലെ രാജാവാകാതെ ഞാൻ ആ സ്ഥാനം സന്തോഷത്തോടെ രാവണന് നൽകും.”
സുഗ്രീവൻ ശ്രീരാമന്റെ ഉദാരമനസ്സിനെ വാനോളം പുകഴ്‌ത്തി.
Generated from archived content: unnikatha1_july22_05.html Author: k_mukundan
Click this button or press Ctrl+G to toggle between Malayalam and English