ഒരിക്കൽ ആനയും ആമയും തമ്മിൽ ഒരു മത്സരം നടന്നു. ലോകത്തിലെ ഏറ്റവും വലിയ ജീവിയായിരുന്ന ആനയ്‌ക്ക് ആമയെ പുച്ഛമായിരുന്നു.
കമ്പവലി മത്സരമായിരുന്നു നടത്തിയത്. കയറിന്റെ ഒരറ്റം കാലിൽ കെട്ടി ആമ വെളളത്തിലേയ്‌ക്കിറങ്ങി. നദിയുടെ അടിത്തട്ടിൽ വസിക്കുന്ന ചീങ്കണ്ണിമാമനോട് തന്നെ സഹായിക്കണമെന്ന് ആമ അപേക്ഷിച്ചു. ദയതോന്നി ആമയെ സഹായിക്കാമെന്നും എന്തുവന്നാലും കമ്പയുടെ അറ്റം വിട്ടുകൊടുക്കില്ലെന്നും ചീങ്കണ്ണിമാമനേറ്റു.
കരയിൽനിന്ന് ആന സർവ്വശക്തിയും ഉപയോഗിച്ചു വലിച്ചു. പക്ഷെ ആനയ്‌ക്ക് ജയിക്കാൻ കഴിഞ്ഞില്ല. അവസാനം ആനയ്‌ക്ക് ആമയോട് തോൽവി സമ്മതിക്കേണ്ടിവന്നു.
Generated from archived content: kattukatha_june15.html Author: k_mukundan