ചക്കരമാവ്‌

വീട്ടിൻ മുറ്റത്തൊരുമാവ്‌

പേരോ ചക്കരമാവ്‌.

അച്‌ഛൻ നട്ടൊരു മാവ്‌

മാങ്ങയിടുന്നതാരാണ്‌?

മാങ്ങയിടുന്നതു കാറ്റാണ്‌.

മാങ്ങ തിന്നാനാരുണ്ട്‌?

കൊമ്പിൽ കാക്കയിരിപ്പുണ്ട്‌.

മുറ്റത്തു ഞാനും നിൽപ്പുണ്ട്‌.

Generated from archived content: kuttinadan_july12.html Author: jamini_kumarapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here