കടങ്കഥകൾ

1. കാവലില്ലാത്ത കൊട്ടാരത്തിൽ

കണക്കില്ലാത്ത മുത്തുകൾ

– നക്ഷത്രം

2. നമുക്കു സ്വന്തം. പക്ഷേ ഉപയോഗിക്കുന്നത്‌ മറ്റുളളവർ

-സ്വന്തം പേര്‌

3. കാലിൽ പിടിച്ചാൽ ഞാൻ വാപൊളിക്കും

വായിലകപ്പെടുന്നത്‌ എനിക്കിര.

എന്റെ പേര്‌ തിരിച്ചാലും മറിച്ചാലും ഒന്നുപോലെ.

-കത്രിക

4. ചുവന്നവൻ കുളിച്ചാൽ കറുക്കും

– തീക്കട്ട

5. ജീവനില്ല കാലുമില്ല

അവൻ കടക്കാത്തിടവുമില്ല.

-നാണയം

Generated from archived content: kadam_june26.html Author: jamini_kumarapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here