സുല്‍ത്താനുംചങ്ങാതിയും

ഗ്രിം സഹോദരന്മാര്‍

ഇരട്ട സംവിധായകര്‍ എന്നതുപോലെ ഇരട്ട കഥാകൃത്തുക്കളാണ് ‘ഗ്രിം ‘ എന്ന പേരില്‍ കഥകള്‍ എഴുതി ലോക ബാലകഥാരംഗത്ത് തിളങ്ങിനിന്നിരുന്നത് . ജേക്കബ്(jacob grimm ), വില്യം(wilhelm grimm ) എന്നിങ്ങനെയാണ് അവരുടെ പേരുകള്‍. ജെര്‍മനിയിലെ ഫ്രാങ്ക് ഫര്‍റ്റില്‍ ആണ് (hwana ഗ്രാമത്തില്‍) രണ്ടു പേരും ജനിച്ചത്. (1785 ജനുവരി 4-നു ജേക്കബും 1786 ഫെബ്രുവരി 24-നു വില്ഹെമും.) പഠനകാലത്ത്‌ തന്നെ നടോടികഥകളും യക്ഷിക്കഥകളും ശേഖരിക്കുന്ന കാര്യത്തില്‍ ഇരുവരും ഏറെ തല്പരരായിരുന്നു. അങ്ങനെ കുട്ടികാലത്ത് കേട്ട കഥകള്‍ സമാഹരിച്ചു ഇറക്കിയതാണ് പ്രസിദ്ദമായ ‘ഗ്രിം കഥകള്‍’ .1812-ല്‍ ആദ്യ സമാഹാരം പുറത്തിറങ്ങി. 1815-ല്‍ രണ്ടാമത്തെ സമാഹാരവും, 1822 ല്‍ മൂന്നാമത്തെ പുസ്തകവും വെളിച്ചം കണ്ടു. ഇവ വളരെ വേഗം ലോക പ്രസിദ്ധമായിതീര്‍ന്നു. കൂടുതല്‍ കഥകള്‍ സമാഹാരിക്കവെയായിരുന്നു 1859- ഡിസംബര്‍ 16-നു വില്ഹേം അന്തരിച്ചത്. ഏകനായി തന്റെ ദൌത്യം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കെ, 1863 സെപ്റ്റംബര്‍ 7-നു ജേക്കബും മരിച്ചു. ‘ഗ്രിം കഥകള്‍’ ഇപ്പോള്‍ ലോകത്തുള്ള സകല ഭാഷകളിലും ഉണ്ട്, ആ സമാഹാരത്തിലെ വളരെ പ്രസിദ്ധമായ ഒരു നാടോടിക്കഥയാണ് ഇനി കൂട്ടുകാര്‍ വായിക്കാന്‍ പോകുന്നത്.

സുല്‍ത്താനുംചങ്ങാതിയും

കുട്ടിക്കഥ

പണ്ട് നടന്ന ഒരു കഥയാണിത്. അന്ന് ഒരു ഗ്രാമത്തിലെ ആട്ടിടയനു ഒരു നായയുണ്ടായിരുന്നു. ആടുകളെ മേക്കാന്‍ താഴ്വരയിലേക്ക് പോകുമ്പോള്‍ കാവല്ക്കാരനേയും മറ്റും സുല്‍ത്താന്‍ എന്ന് പേരുള്ള ആ നായ ഇടയനോടൊപ്പം ഉണ്ടാകും. വീട്ടുകാവലിനും നായ കേമനായിരുന്നു. അതിനാല്‍ ആട്ടിടയനും അവനെ വലിയ കാര്യമായിരുന്നു.

എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ നായക്ക് വയസാവുകയും പല്ലുകല്‍ കൊഴിയുകയും പണ്ടേപ്പോലെ കാഴ്ച പിടിക്കാനും വയ്യാതായി. പഴയതുപോലെ ഓടണോ ചാടാനോ, അവനു പറ്റാതായി, അപ്പോല്‍ ഇടയനു തോന്നി, ഉപകാരമില്ലാത്ത ഇവനെ എന്തിനു വെച്ച് കൊണ്ടിരിക്കണം. നായയെ കൊന്നു കളഞ്ഞേക്കാം. ഇക്കാര്യം ഇടയണ്‍ തന്റെ ഭാര്യയോട്‌ പറയുകയും ചെയ്തു.

“നായയെക്കൊണ്ടിനി വലിയ പ്രയോജനമൊന്നും ഇല്ല, ഒന്നിനും വയ്യാതായി. അവനെയങ്ങു തട്ടിക്കളയാം..”

മനുഷ്യരുടെ ഭാഷ വശമുണ്ടായിരുന്ന നായ പേടിച്ചു വിറച്ചു, തന്നെ കൊന്നു കളയാനാണ് യജമാന്റെ തീരുമാനം,. ഇനി എന്ത് ചെയ്യും? ഇത്രയും കാലം അയാളുടെ വിശ്വസ്ത സേവകനായിട്ടനല്ലോ, തനിക്കീ ഗതി വന്നത്. മനുഷ്യര് ഇത്ര നന്ദിയില്ലത്തവരാണോ?

ഇനിയിപ്പോള്‍ ആലോചിച്ചു നിന്നിട്ടൊന്നും കാര്യമില്ല, എങ്ങനെയെങ്കിലും രക്ഷപ്പെട്ടേ മതിയാകൂ, ഇല്ലെങ്കില്‍ തന്നെ യജമാനന്‍ വെടി വെച്ചു കൊല്ലും.

അന്ന് രാത്രി തന്നെ അവന്‍ കാട്ടിലേക്ക് രക്ഷപ്പെട്ടു. അവിടെ തന്റെ പഴയ ചങ്ങാതിയായ ചെന്നായയെ അവന്‍ കണ്ടു പിടിച്ചു.

സുഹൃത്തിന്റെ മ്ലാനമായ മുഖം കണ്ടപ്പോള്‍ ചെന്നായക്ക്‌, എന്തോ പന്തികേടുണ്ടെന്ന് മനസ്സിലായി. അവന്‍ കാര്യം ചോദിച്ചറിഞ്ഞു.

“മനുഷ്യന്‍ ഇത്രയ്ക്കു നന്ദികെട്ടവരാണോ, ചങ്ങാതീ..? ഇത്രയും കാലം അവരുടെ ഇഷ്ട കൂട്ടായി നടന്ന എന്നോടാണല്ലോ, അവരിങ്ങനെ ചെയ്യുന്നത്.. എനിക്ക് സങ്കടം സഹിക്കാന്‍ പറ്റുന്നില്ല…”

“ഇനിയിപ്പോള്‍ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല സുഹൃത്തേ.. എങ്ങനെയെങ്കിലും അവരുടെ വിശ്വാസം നേടിയെടുതാല്‍ നീ രക്ഷപ്പെട്ടു,….”

” സംഗതി കൊള്ളാം. പക്ഷെ, അതെങ്ങനെ സാധിക്കും..?”

അല്‍പനേരം ആലോചിച്ചപ്പോള്‍ ചെന്നായക്കൊരു ബുദ്ധി തോന്നി അവന്‍ അക്കാര്യം നായയോട് പറഞ്ഞു.

സംഗതി കൊള്ളാമെന്നു നായ്ക്കും തോന്നി.

പിറ്റേന്ന് തന്നെ നായ യജമാന്ന്റെയരികിലെത്തി. അപ്പോള്‍ ഇടയനും ഭാര്യയും വയലിലേക്കു പോകുകയായിരുന്നു. അവരുടെ ചെറിയ കുഞ്ഞു കൂടെയുണ്ട്. അതിനെ ഒരു തണലില്‍ ഇരുത്തിയ ശേഷം ഇടയനും ഭാര്യയും കളത്തിലിറങ്ങി. പണിയിലെര്‍പ്പെട്ടു.

ഈ സമയത്താണ് കുറ്റിക്കാട്ടില്‍ പതുങ്ങിയിരിക്കുകയായിരുന്ന ചെന്നായ പാത്തും പതുങ്ങിയും രംഗത്തെത്തിയത്. അവര്‍ തണലിലിരിക്കുകയായിരുന്ന കുഞ്ഞിനെ ഉടുപ്പില്‍ കടിച്ചു പിടിച്ചു കൊണ്ട് ഒരോട്ടം.!

ചെന്നായയെക്കാണ്ട് കുഞ്ഞു പേടിച്ചു നിലവിളിച്ചു കരയാന്‍ തുടങ്ങി.

ശബ്ദം കേട്ട് ഇടയനും ഭാര്യയും ഓടിവന്നപ്പോളേക്കും ചെന്നായ കുഞ്ഞിനേയും കൊണ്ട് ദൂരെ എത്തിക്കഴിഞ്ഞിരുന്നു.

അപ്പോള്‍, നേരത്തെ പറഞ്ഞുറപ്പിച്ചതുപോലെ നായ,ചെന്നായയുടെ പിറകെ പാഞ്ഞു.

“നില്‍ക്കെടാ… എന്റെ യജമാനന്റെ കുഞ്ഞിനെ അവിടെ ഇട്ടേച്ചു പോടാ..”

നായ അലറിയാര്‍ത്തു ചെന്നായയുടെ പിറകെ പായുകയാണ്.

അങ്ങനെ നായയും ചെന്നായയും കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ചെന്നായ കുഞ്ഞിനെ നിലത്തിട്ടു കുറ്റിക്കാട്ടിലെക്കോടി മറഞ്ഞു.

അപ്പോൾ ഇടയനും ഭാര്യയും അവിടേക്ക് ഓടിയെത്തി.

നായയുടെ ധൈര്യവും ചങ്കൂറ്റവും മാത്രമാണ് ചെന്നായയെ പേടിപ്പിച്ചു ഓടിക്കാന്‍ കാരണമായതെന്ന് അവര്‍ വിചാരിച്ചു.

തന്നോട് ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട്‌ അയാള്‍ നായയെ നോക്കി പറഞ്ഞു-

“നീയാണെടാ ആണ്‍കുട്ടി..!ചെന്നായയില്‍ നിന്നും കുഞ്ഞിനെ രക്ഷിച്ച നിന്നെ സമ്മതിച്ചിരിക്കുന്നു. ഇനി മരണം വരെ നിനക്ക് ഞങ്ങളോടൊപ്പം സുഖമായി കഴിയാം…”

നായക്ക് സന്തോഷമായി. അവന്‍‍ നന്ദിയോടെ, കുറ്റിക്കാട്ടില്‍ മറഞ്ഞിരിക്കുന്ന തന്റെ ചങ്ങാതിയെ നോക്കി കണ്ണിറുക്കി. ചെന്നായക്കും സമാധാനമായി. തന്റെ കൂട്ടുകാരന്റെ പ്രശ്നം പരിഹരിക്കാന്‍ തനിക്കു കഴിഞ്ഞല്ലോ..

Generated from archived content: unnikatha1_mar3_14.html Author: gifu_melattur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here