പൂന്തോലം കളി എന്ന ഈര്‍ക്കില്‍ കളി

കുട്ടികള്‍ വ്യാപകമായി കളിക്കുന്ന രസകരമായ വിനോദമാണിതു. തെക്കന്‍ ജില്ലകളില്‍ ഇത് ‘ ഈര്‍ക്കില്‍ കളി’യെന്നും മലബാറില്‍ ‘ പൂഴിക്കളി’ എന്നും അറിയപ്പെടുന്നു . പൂഴിയോ മണലോ , ഇളക്കമുള്ള പൊടിമണ്ണോ ഉള്ളയിടങ്ങളിലെ തണലിരുത്താണു കളിക്കുക ഉത്തരകേരളത്തില്‍ കനം കുറഞ്ഞ മരപ്പൂളും മലബാര്‍ പ്രദേശങ്ങളില്‍ ഈര്‍ക്കില്‍ കഷണം , തീപ്പട്ടിക്കോല്‍, ആണി എന്നിവയും കളിക്കുപയോഗിക്കുന്നു.

ഈ കളിക്ക് ആദ്യമായി വേണ്ടത് തലയണ രൂപത്തില്‍ പൂഴിയോ മണലോ നീളത്തില്‍ കൂട്ടുകയാണു . രണ്ടു പേരാണു ഒരു കളിയില്‍ പങ്കെടുക്കുന്നത്. ഒരു കുട്ടി ഈര്‍ക്കിലോ മരപ്പൂളോ എടുത്ത് ഈണത്തില്‍ ഇങ്ങനെയൊരു കളിപ്പാട്ടു പാടും.

” കീച്ച് കീച്ച് പൂന്തോലം ആരു പറഞ്ഞു പൂന്തോലം ഞാന്‍ പറഞ്ഞു പൂന്തോലം പൂന്തോലുണ്ടേലെണ്ണിക്കോ”

ശേഷം കരു ( ഈര്‍ക്കില്‍ , മരപ്പൂള്‍, തീപ്പട്ടിക്കോല്‍) പൂഴിത്തിണ്ണയില്‍ പൂഴ്ത്തി വയ്ക്കുന്നതു പോലെ കൈ ചലിപ്പിക്കുകയും പൂഴിയില്‍ എവിടെയെങ്കിലും പൂഴ്ത്തിയൊളിപ്പിച്ച് വയ്ക്കുകയും ചെയ്യുന്നു . പൂഴി തട്ടിക്കൂട്ടി ഉറപ്പിച്ച് പഴയ തലയണ രൂപത്തിലാക്കുക . എതിരാളിയായ കുട്ടി രണ്ടു കയ്യും കോര്‍ത്തു പിടിച്ച് കരു ഒളിപ്പിച്ച സ്ഥലം ഊഹിച്ച് പൂഴിത്തിണ്ണയില്‍ പതിപ്പിക്കുന്നു. പിന്നീട് കൈപ്പടം കുത്തിയ സ്ഥലത്ത് കരു ഉണ്ടോയെന്നു പരിശോധിക്കുന്നു. ആ സ്ഥലത്ത് കരു ഉണ്ടെങ്കില്‍ കുട്ടി വിജയിച്ചതായി കണക്കാക്കും. ഇങ്ങനെ വിജയിച്ച കുട്ടിയാണു അടുത്ത പ്രാവശ്യത്തെ കളി ആരംഭിക്കുന്നത്. അന്വേഷണത്വരയും, ജിജ്ഞാസയും പൂന്തൊലം കളിയിലൂടെ കൂട്ടുകാര്‍ക്കു ലഭിക്കുന്നു.

Generated from archived content: essay1_apr21_14.html Author: gifu_melattur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here