അമ്പിളിമാമനും കുട്ടനും കൂടി
പന്തയം വച്ചു കളിക്കാൻ പോയ്
മാനത്തു മാമനും താഴത്തു താനുമായ്
ആഴിക്കരയോളമോടിയെത്തി
ചെഞ്ചായം പൂശിയ മാനമിരുണ്ടപ്പോൾ
അമ്പിളിമാമനെ കാണാതായ്.
കണ്ടവരാരുണ്ട്, കണ്ടവരാരുണ്ട്
മാമനൊളിച്ചൊരു കൊട്ടാരം?
Generated from archived content: nursery_may28.html Author: dheerapalan_chalipattu