പൂക്കൾ ചിരിക്കും പൂന്തോട്ടം
തേൻകനി നിറയും മധുമുറ്റം
പൂന്തേനുണ്ണാൻ ഓടി വരൂ
പുഞ്ചിരിചിറകേന്തിയ പൂമ്പാറ്റേ
മാനവനുൽസവമേകാനായി
മാനത്തെത്തി മഴവില്ലും
ആൺമയിൽ അതു കണ്ടാടുന്നു
പൂങ്കുയിൽ ഗാനമുതിർക്കുന്നു
സ്‌നേഹപൂങ്കാറ്റൂതുന്നു
സ്‌നേഹപൂമ്പൊടിയുയരുന്നു
സ്‌നേഹചിറകുകൾ വീശി നാ-
മൊന്നായൊത്തുകളിച്ചീടാം.
Generated from archived content: nurse1_apr3_10.html Author: bindu_tg