ഒരിടത്ത് കുട്ടപ്പന്‍ എന്ന ഒരു ബാലനുണ്ടായിരുന്നു. കുട്ടപ്പന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു പാവം അമ്മ കഷ്ടപ്പെട്ട് പണിയെടുത്താണ് അവനെ തീറ്റിപ്പോന്നത്.
കുട്ടപ്പന് ഒരു രോഗമുണ്ട് രോഗം മറ്റൊന്നുമല്ല മരണ വിശപ്പ്. എത്ര വെട്ടിവിഴുങ്ങിയാലും വിശപ്പ് കെടില്ല. അമ്മ കഷ്ടപ്പെട്ട് കൊണ്ടു വരുന്ന പണം കൊണ്ടൊന്നും തികയില്ല അവനു തിന്നാന്‍. പാവം അമ്മ പലപ്പോഴും പട്ടിണി കിടക്കും.
കുട്ടപ്പനു ഒരു നിര്‍ബന്ധമുണ്ട് ചപ്പാത്തി മാത്രമേ കഴിക്കു. 100 ചപ്പാത്തി ഒറ്റയിരുപ്പിനു കഴിച്ചാലും അവന് വിശപ്പ് തീരില്ല. അമ്മ അയല്‍ക്കാരില്‍ നിന്നും കടം വാങ്ങി അവനെ തീറ്റിപ്പോറ്റുകയാണ്. അങ്ങനെ തിന്നു തിന്നു കുട്ടപ്പന്റെ വയര്‍ കുടം പോലെ വീര്‍ത്തു വന്നു. കുടം കുട്ടകമായി ആ കുട്ടകം ആകാശം മുട്ടെ വളര്‍ന്നു പൊങ്ങി അപ്പോള്‍ അമ്മ ഓര്‍മ്മപ്പെടുത്തി.
‘’ മോനേ ഇനിയെങ്കിലും നിയന്ത്രിച്ചില്ലെങ്കില്‍ നിന്റെ വയറ് പൊട്ടിപ്പോകും’‘
അമ്മയുടെ ഉപദേശം കേള്‍ക്കാതെ മകന്‍ വീണ്ടും ചപ്പാത്തി വെട്ടി വിഴുങ്ങാന്‍ തുടങ്ങി. വയര്‍ വീണ്ടും വളരാന്‍ തുടങ്ങി. അവസാനം സൂര്യന്റെ തൊട്ടടുത്തെത്തി വയര്‍ അതികഠിനമായ ചൂടേറ്റ് കുട്ടപ്പന്റെ വയര്‍ ‘’ ഠപ്പേ ‘’ എന്നു ഭീകര ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു.
പിന്നീടൊരിക്കലും കുട്ടപ്പന്‍ അമിതമായി ആഹാരം കഴിച്ചിട്ടില്ല.
Generated from archived content: unni1_agu17_13.html Author: babu_alappuzha