തൊടിയിലെ മരക്കൊമ്പിലിരുന്ന് കോലന്‍ കാക്ക കരഞ്ഞു: ക…കാ…..ക…..കാ….’
ഞാന്‍ കുസൃതിയോടെ ശകാരിച്ചു: “എപ്പോഴും ഇങ്ങനെ ക…കാ… എന്ന് പറഞ്ഞാല്‍ മതിയോ ? കി….കീ…കു…..കൂ….. എന്ന് പഠിക്കണ്ട?”
കാക്ക എന്നെ ഒന്ന് നോക്കിയിട്ട് പറന്നുപോയി. പിറ്റേന്ന് കാക്ക അതേകൊമ്പില്‍ “ക….കാ….കി….കീ….കു…കൂ…..കം….ക:….” എന്ന് ചൊല്ലിക്കഴിഞ്ഞ് തലൗയര്‍ത്തി എന്നെ നോക്കി.
ഞാന്‍ പറഞ്ഞു: “മിടുക്കന്‍…… സംസ്കൃതം അറിയാമോ?”
“…സ്വാ.ഹാ:….സ്വാ….ഹ:…” കാക്ക ചൊല്ലി. ഞാന്‍ അന്തം വിട്ടുപോയി.
“ഇനി വല്ലതും….? ഞാന്‍ ചോദിച്ചു. മറുപടിയായി സംസ്കൃതത്തിലെ കുറെ സ്ലോകങ്ങളുടെ കുത്തൊഴുക്കായിരുന്നു!
“ആള് കൊള്ളാമല്ലോ? മിടുമിടുക്കന്‍! എല്ലാം അറിയാം കള്ളന് അല്ലേ? എന്നെ കൂടി പഠിപ്പിക്കാമോ? “ഞാന്‍ കാക്ക പണ്ഡിതനോട് ചോദിച്ചു. പണ്ഡിതന്‍ തലകുലുക്കി.
അടുത്ത നിമിഷം.
എന്റെ ശരീരം മുഴുവന്‍ കറുത്ത തൂവലുകള്‍ കൊണ്ട് പൊതിഞ്ഞു!!രണ്‍റ്റു ചിറകും വാലും മുളച്ചു വന്നു!!
ഞാന്‍ പറന്നു ചെന്ന് കാക്ക പണ്ഡിതനോടൊപ്പം മരക്കൊമ്പില്‍ ഇരുന്നു. പിന്നെ ദൂരെ എവിടേക്കോ പറന്ന് പോയി.
Generated from archived content: story1_jan14_15.html Author: babu_alappuzha