കിലുക്കാംചെപ്പ്‌

തട്ടി മുട്ടി താളം കൊട്ടി

പാൽപ്പല്ലും കാട്ടി

പൊട്ടിപ്പൊട്ടിച്ചിരി തൂകീടും

കുട്ടായിക്കുട്ടി

കിട്ടിയതെന്തും കുഞ്ഞിക്കൈകൾ

നീട്ടിയെടുക്കും നീ

ഒട്ടിട നോക്കി മറിച്ചു തിരിച്ചു

മുട്ടിക്കും വായിൽ

നൊട്ടി നുണഞ്ഞതു തിന്നാൻ നോക്കീ-

ട്ടൊട്ടും പറ്റാതെ

മുട്ടിയൊരരിശം കാട്ടും പോലെ-

യിട്ടീടും താഴെ

ഒട്ടും ഞങ്ങൾ നനിച്ചീടാത്ത

മട്ടിൽ പലതും നീ

ഇട്ടു കിലുക്കീടുന്നൊരു കൊച്ചു

കിലുക്കാം ചെപ്പല്ലോ!

Generated from archived content: nurserypattu1_may30_08.html Author: anandan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English