അറിവ്‌

ഗുരുവിന്റെയുളളിലറിവുണ്ട്‌

ഗ്രന്ഥങ്ങളിലുമറിവുണ്ട്‌

മഴതൻ മൊഴിയിലറിവുണ്ട്‌

പുഴതന്നൊഴുക്കിലുമറിവുണ്ട്‌

കാറ്റിന്റെ ഗതിയിലറിവുണ്ട്‌

ഞാറ്റുവേലയിലുമറിവുണ്ട്‌

ഇടിമുഴക്കത്തിലറിവുണ്ട്‌

ഇടിമിന്നലിലുമറിവുണ്ട്‌

കടലിന്നടിയിലറിവുണ്ട്‌

കാടിന്നകത്തുമറിവുണ്ട്‌

മണ്ണിൽ നൂറായിരമറിവുണ്ട്‌

വിണ്ണിലും വിസ്‌മയം അറിവുണ്ട്‌

കണ്ണിന്റെ കാഴ്‌ചയിലറിവുണ്ട്‌

കാതിന്റെ കേൾവീലുമറിവുണ്ട്‌

നാക്കിന്റെ രുചിയിലറിവുണ്ട്‌

മൂക്കു മണക്കിലുമറിവുണ്ട്‌

ത്വക്കു തൊടുന്നതിലറിവുണ്ട്‌

വാക്കുകൾ തന്നിലുമറിവുണ്ട്‌

അറിവുണ്ടു വളരുക കൂട്ടുകാരേ,

നെറിവുണ്ടു നിറയുക കൂട്ടുകാരേ

അറിവും നെറിവുമങ്ങൊത്തിടുമ്പോൾ

ഊറിടുമല്ലോ തിരിച്ചറിവും!

Generated from archived content: nursery_mar19.html Author: anandan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here