കാമ്പ്‌

മധുരിക്കുന്നൊരു കമ്പ്‌

ആ കമ്പാണ്‌ കരിമ്പ്‌

കിളിർത്തിടുന്നൊരു കൂമ്പ്‌

ആ കൂമ്പാണ്‌ നാമ്പ്‌

സർക്കസ്സുകാരുട ക്യാമ്പ്‌

ആ ക്യാമ്പാണ്‌ തമ്പ്‌

പഴക്കമേറും ഇരുമ്പ്‌

ആ ഇരുമ്പാണ്‌ തുരുമ്പ്‌

കരിക്കിലുളള കഴമ്പ്‌

ആ കഴമ്പാണ്‌ കാമ്പ്‌

മനസ്സു തന്നുടെ വമ്പ്‌

ആ വമ്പാണ്‌ വീമ്പ്‌

വെടിയുക വെടിയുക വമ്പ്‌

നേടുക നേടുക കാമ്പ്‌!

Generated from archived content: nursery1_june26_08.html Author: anandan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here