കാക്ക കരഞ്ഞപ്പോൾ
സൂര്യനുദിച്ചു
സൂര്യനുദിച്ചപ്പോൾ
നേരം വെളുത്തു
നേരം വെളുത്തപ്പോൾ
വെട്ടം പരന്നു
വെട്ടം പരന്നപ്പോൾ
കുട്ടനുണർന്നു
കുട്ടനുണർന്നപ്പോൾ
പൂക്കൾ ചിരിച്ചു
പൂക്കൾ ചിരിച്ചപ്പോൾ
പൂമ്പാറ്റ വന്നു
പൂമ്പാറ്റ വന്നപ്പോൾ
പൂന്തേൻ തുകർന്നു
പൂന്തേൻ നുകർന്നപ്പോൾ
പൂങ്കാറ്റണഞ്ഞു
പൂങ്കാറ്റണഞ്ഞപ്പോൾ
പൂമണം വീശി!
Generated from archived content: nursery1_july5_08.html Author: anandan_cherai