മിന്നിപ്പൊലിഞ്ഞുടൻ മിന്നി മിന്നി
തെന്നി നീങ്ങീടുന്ന മിന്നാമിന്നീ
വിണ്ണിൽ നിന്നെങ്ങാനും കാലുതെറ്റി
വീണൊരു മാണിക്യത്താരമോ നീ?
പൂനിലാവിന്റെ പൂം പൊട്ടുകൊണ്ടോ
മിന്നൽക്കൊടിയുടെ മിന്നുകൊണ്ടോ
പൊൻ തിരിവെട്ടം മിന്നിച്ചിടുന്ന-
തെന്തു കൊണ്ടെന്തുകൊണ്ടോമനേ, നീ?
പൊന്നു പുലരിയീ മണ്ണിൽ നിന്നും
എന്നേക്കുമായ് വിട ചൊല്ലിയാലും
മിന്നിപ്പൊലിഞ്ഞുടൻ മിന്നി മിന്നി
പൊൻകിനാവായെത്തുകില്ലയോ നീ?
Generated from archived content: nurse6_nov20_09.html Author: anandan_cherai