മരം വെട്ടാനറിയാത്ത
മരങ്ങോടനൊരു ദിനം
മരത്തിന്മേൽ പിടിച്ചങ്ങു കയറിയല്ലോ
മരങ്ങോടൻ മരത്തിന്റെ
മാനം മുട്ടും കൊമ്പാന്നിന്മേൽ
മരുങ്ങില്ലാതൊട്ടുനേരമിരുന്നുവല്ലോ
മരങ്ങോടൻ മഴുകൊണ്ട്
മരക്കൊമ്പിൻ കടതന്നെ
മുറിക്കുവാനാഞ്ഞു വെട്ടിത്തുടങ്ങിയല്ലോ
മരക്കൊമ്പിൻ കടയറ്റു
മരക്കൊമ്പു വേറിട്ടപ്പോൾ
മരമണ്ടൻ മണ്ടേം തല്ലി ‘തിത്തോം തെയ്’താഴെ!
Generated from archived content: nurse5_nov20_09.html Author: anandan_cherai
“Irikkum komb murikkaruth” enna chollinte kavithaaroopam athum lalithamaaya vaakkukalil. good job.