മലയുടെ അടിവാരത്തിൽ നിന്നും കുത്തിയൊലിച്ചുവരുന്നതാണ് കിന്നരിപുഴ. മരത്തിലും ഇലയിലും തട്ടി സൗഹൃദം പങ്ക്‌വയ്‌ക്കുന്ന ഒരു സുന്ദരിയാണ് കിന്നരിപുഴ. ഒരു ദിവസം കിന്നരി അങ്ങനെ കറങ്ങി നടക്കുമ്പോൾ, തോണി ഇങ്ങനെ വരൂന്നു. പുഴചോദിച്ചു. തോണി കുട്ട എങ്ങോട്ടെക്കാണ് ഈ യാത്ര? തോണി പറഞ്ഞു. നമ്മുടെ മുണ്ടു കുരങ്ങന്റെ കല്ല്യാണത്തിന് പോകുകയാണ്. കിന്നരിപുഴവരുന്നോ? ഒരു നിമിഷം കിന്നരിപ്പുഴ ആലോചിച്ചു. ഞാൻ വരുന്നു. അങ്ങനെ അവർ അവിടെ നിന്നും യാത്രയായ് വഴിയിൽ വെച്ച് തോണികുട്ടൻ അപകടത്തിൽ പെടാൻ പോകുന്നു. കിന്നരി പുഴയുണ്ടോ ഇതെല്ലാം അറിയുന്നു. തോണി കിന്നരിപുഴയെ വിളിച്ചു. കിന്നരിപുഴയെ…… കിന്നരിപുഴയേ….. ശബ്‌ദം കേട്ട് കിന്നരിപുഴ നോക്കിയപ്പോൾ തോണികുട്ടൻ വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്തിയിരിക്കുന്നു. കിന്നരിപുഴ ശക്തിയായ് ആഞ്ഞടിച്ചു. ഈ ശക്തിയിൽ തോണികുട്ടൻ പുറകിലോട്ട് പോന്നു. തന്നെ രക്ഷിച്ചതിന് തോണികുട്ടൻ നന്ദി പറഞ്ഞു. പിന്നീട് അവർ ഒരുമിച്ച് മിട്ടുകുരങ്ങന്റെ കല്ല്യാണത്തിന് പോയി. പിന്നീട് അവർ ഒരുപാട് സന്തോഷത്തോടെ ജീവിച്ചു.
Generated from archived content: kattu1_sep12_09.html Author: amaldev_n