മുറ്റത്തു ഞാനൊരു വാഴ നട്ടു
ചുറ്റിമതിനു തടമെടുത്തു
നിത്യവും നന്നായ് നനച്ചുപോന്നു
വേണ്ട വളവും കൊടുത്തുപോന്നു
നാളുകളങ്ങനെ നീങ്ങീടുമ്പോൾ
വാഴയും വേഗം വളർന്നു വന്നു
വാഴക്കുടപ്പന്റെ തേൻ കുടിക്കാൻ
അണ്ണാറക്കണ്ണനും വന്നു ചേർന്നു
പച്ചക്കിളികളൊന്നിച്ചപോലെ
പൂവൻ കുലയൊരു കാഴ്‌ച തന്നു!
സ്വന്തം പ്രയത്‌ന ഫലത്തിലെന്റെ
സ്വപ്നങ്ങൾ സാഫല്യമാർന്നു നിന്നു!
Generated from archived content: nurserypattu2_dec6_08.html Author: aanandan_cherayi