ദോശകണ്ടോ!

തട്ടുകടയിലെ

ചട്ടിയിൽ കുട്ടപ്പൻ

ഇട്ടുപരത്തുന്ന മാവു കണ്ടോ

ചുട്ടുപഴുത്തൊരു

ചട്ടിയിൽച്ചേർന്നത്‌

വട്ടത്തിലാകുന്ന ദേശ കണ്ടോ

ചട്ടിയിൽ ചുട്ടൊരു

ദേശപോൽ മാനത്ത്‌

വെട്ടിത്തിളങ്ങുന്ന വട്ടം കണ്ടോ

പാൽക്കിണ്ണം പോലുള്ളൊ-

രാവട്ടം നാടാകെ

പൂനിലാപ്പു വിരിക്കുന്ന കണ്ടോ!

Generated from archived content: nurse2_dec24_08.html Author: aanandan_cherayi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here