പുഴയോരത്തൊരു മിണ്ടാകുട്ടൻ
കുനിക്കൂടിയിരിക്കുന്നു.
‘അയ്യോ പാവേ’ എന്നൊരുമട്ടിൽ
ചുരുണ്ടുകൂടിയിരിക്കുന്നു.
മീനെക്കണ്ടാൽ ചാട്ടുളിമാതിരി
പെട്ടെന്നങ്ങനെ പായുമിവൻ
മുങ്ങിപ്പൊങ്ങിപ്പുഴയിൽ നിന്നൊരു
മീനെ തട്ടിയെടുക്കുമിവൻ!
പിടയും മീനെ കൊക്കിലൊതുക്കി-
പ്പറന്നു നീങ്ങും വിരുതനിവൻ
ഇവനാണല്ലോ നീലപ്പൊന്മാൻ
ചോലപ്പൊന്മാൻ കെങ്കേമൻ!
Generated from archived content: nursery1_nov19_08.html Author: a_jayakrishnan