ജോലി ഒഴിവുകൾ

 

തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് എഞ്ചിനീയറിംഗ് കോളജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ക്ലീനര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 27ന് രാവിലെ 11ന് കോളജ് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.ഫോണ്‍ 04935 257321. 04935 257320 വെബ് സൈറ്റ് www.gecwyd.ac.in

ജില്ലാ ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ പദ്ധതി പ്രകാരം മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍/അറ്റന്റര്‍ താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 2ന് രാവിലെ 10ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടത്തും.യോഗ്യത: എസ്.എസ്.എല്‍.സി,കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ് തെളിയിക്കുന്നതിനുള്ള രേഖ, തിരിച്ചറിയല്‍ രേഖ എന്നിവയും പകര്‍പ്പുമായി ഹാജരാകണം.യോഗ്യത എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഫോണ്‍ 04936 205949.

ജില്ലാ ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ പദ്ധതി പ്രകാരം ഹോമിയോ ഫാര്‍മസിസ്റ്റ് താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 2 ന് രാവിലെ 10ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ് തെളിയിക്കുന്നതിനുള്ള രേഖ, തിരിച്ചറിയല്‍ രേഖ, രജിസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും പകര്‍പ്പുമായി ഹാജരാകണം. യോഗ്യത എന്‍.സി.പി/സി.സി.പി. ഫോണ്‍ 04936 205949.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English