മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ മാഗസിൻ ആയ പുഴ.കോം പുതിയൊരു ചുവട് വയ്ക്കുന്നു. വായനക്കാർക്കും എഴുത്തുകാർക്കും ഒരേപോലെ പ്രയോജനപ്പെടുന്ന രീതിയിൽ പുഴ മൊബൈൽ ആൻഡ്രോയിഡ് ആപ്പ് പുറത്തിറങ്ങി. ലളിതമായ ഇന്റർഫേസ് വായന അനായാസമാക്കുന്നു. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് വായനയും എഴുത്തും മാറുമ്പോൾ ആ മാറ്റങ്ങൾക്കൊപ്പം കൂടാൻ സഹൃദയരെ കൂടി പുഴ ക്ഷണിക്കുന്നു. പുഴയുടെ ഡിസൈൻ ഹെഡ് ഷാജി തോമസ് ആണ് ആപ്പ് രൂപകൽപ്പന ചെയ്തത്. കൂടുതൽ എളുപ്പത്തിൽ ഏറ്റവും വേഗത്തിൽ പുഴ.കോം ഇനി വായനക്കാരിൽ എത്തും.
ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും സൗജന്യമായി ആപ്പ് ഡൌൺലോഡ് ചെയ്യാം.
ലിങ്ക് ചുവടെ: