പുതുവർഷം

newyear
ഋതുക്കൾ വരച്ച
ചിത്രങ്ങളെ
മറവിയുടെ
വാൽമീകങ്ങൾക്ക്
ദാനം നൽകി
പുതിയൊരു കാൻവാസും
ബ്രഷും മുന്നിലെത്തുന്നു.
ചുമരിൽ
നിറം കെട്ട
ഒരു കലണ്ടർ
അന്ത്യകൂദാശ
കാത്തു കഴിയുന്നു.
പുതിയൊരു കന്യക
ആണിയിൽ കുരുക്കിട്ട്
ആത്മഹത്യ ശ്രമം നടത്തുന്നു.
ഭൂതവും ഭാവിയും
അർധരാത്രിയിൽ
ഇണചേർന്ന്
ഇരു ധ്രുവങ്ങളിലേക്ക്
പറന്നു പോകുന്നു.
പുതിയൊരു കുഞ്ഞ്
പിറന്നു വീഴുന്നു.
ചാരിത്ര്യം നഷ്ടപ്പെട്ട
ഡയറിത്താളുകൾ
അലമാരയിൽ വിശ്രമിക്കന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English