2019 നവംബർ 16 ശനിയാഴ്ച നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയിൽ വച്ച് നടന്ന പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖല സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം എറണാകുളം ജില്ലാ കമ്മിറ്റി ട്രഷറാർ ശ്രീ. കെ.പി. അജിത്കുമാർ ഉത്ഘാടനം ചെയ്തു. മലയാളത്തിലെ അറിയപ്പെടുന്ന കവിയും നിരൂപകയും ആലുവ യു.സി. കോളേജ് അദ്ധ്യാപികയുമായ ഡോ. മ്യൂസ്മേരി “ചരിത്രവും സംസ്കാരവും നേരിടുന്ന വെല്ലുവിളികൾ ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കേരള സർക്കാരിന്റെ യുവ കലാകാരന്മാർക്കുള്ള ഫെല്ലോഷിപ്പിന് അർഹരായ ശ്രീ. അജിത് മേലേരി (നാടൻ പാട്ട്), ശ്രീ. കെ.ബി. ഷമീർ (മാപ്പിളപ്പാട്ട്) എന്നിവരെ യുഗദീപ്തി ഗ്രന്ഥശാല ചടങ്ങിൽ ആദരിച്ചു. ശ്രീ. സലാം കാവാട്ട് മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ. ജോയ് എബ്രഹാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ (എം) കോതമംഗലം ഏരിയ സെക്രട്ടറി സ. ആർ. അനിൽകുമാർ, കെ.പി. മോഹനൻ, പി.എം. മുഹമ്മദാലി, പി.എം. മജീദ് തുടങ്ങിയവർ സംസാരിച്ചു. ശ്രീ. പി. എം. പീറ്റർ നന്ദി പറഞ്ഞു. ഭാരവാഹികളായി ജോയി എബ്രഹാം (പ്രസിഡന്റ്), എൻ.ആർ. രാജേഷ് (സെക്രട്ടറി), പി.എം. പരീത് (ട്രഷറാർ) എന്നിവരടങ്ങുന്ന 20 അംഗ മേഖല കമ്മിറ്റിയെ തെരഞ്ഞെടുത്തു.