പുരോഗമന കലാസാഹിത്യ സംഘം എടക്കര ഏരിയാ കൺവൻഷൻ നടത്തി. എടക്കര മധുസൂദനൻ മാസ്റ്റർ നഗറിൽ നടന്ന കൺവൻഷൻ മലപ്പുറം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയ് ഉദ്ഘാടനം ചെയ്തു. കൺവൻഷനോടനുബന്ധിച്ചു നടന്ന പാലക്കീഴ് മാഷ്, വി.എം.കുട്ടി അനുസ്മരണം പു.ക.സ മധ്യമേഖല സെക്രട്ടറി ബഷീർ ചുങ്കത്തറ നിർവ്വഹിച്ചു. ചടങ്ങിൽ വച്ച്എടക്കര മേഖലയിലെ എഴുത്തുകാരും കലാകാരൻമാരുമായ എം.ടി.അലി , ബഷീർ ചുങ്കത്തറ, ഡോ.റഹ്മാൻ, മമ്പാടൻ മുജീബ്, അഡ്വ.ബിജു ജോൺ, സിനാൻ എടക്കര എന്നിവരെ ആദരിച്ചു. കൺവൻഷനെ അഭിവാദ്യം ചെയ്തു കൊണ്ട് സി.പി.ഐ.(എം) ജില്ലാ കമ്മറ്റിയംഗം ടി.രവീന്ദ്രൻ സംസാരിച്ചു. എടക്കരയിലെ കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിനോടനുബന്നിച്ച് നടന്നു. ഇ.എ.മാർക്കോസ്, ബിനോ ഇഞ്ചപ്പാറ, സുരേഷ് നടുവത്ത്, ഡോ.റഹ്മാൻ, അബ്ദുറഹിമാൻ കല്ലേ ങ്കര, മുസ്തഫ കോടാലിപൊയിൽ, രമ്യ ടി.പി.രാജേഷ് വി.വി. തുടങ്ങിയവർ സംസാരിച്ചു.