പാലക്കാട്: എഴുത്തുകാരൻ എഴുവന്തല ഉണ്ണിക്കൃഷ്ണന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് കെ.കെ.പല്ലശ്ശനയും രജനി സുരേഷും അർഹരായി. 10000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയോടൊപ്പം ‘വിഷ്ണുനാരായണൻ നമ്പൂതിരി – കവിതയുടെ മേൽശാന്തി ‘ എന്ന ജീവചരിത്രകൃതി കൂടി പരിഗണിച്ചാണ് പല്ലശ്ശനയെ പുരസ്കാരത്തിനു പരിഗണിച്ചത്. H&C യാണ് പ്രസാധകർ. വടവന്നൂർ പിലാപ്പുള്ളി എസ്.എൽ.എൽ.പി.
സ്കൂൾ പ്രധാനാധ്യാപകനാണ്. പതിനഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള പ്രസിദ്ധീകരണങ്ങളിൽ സജീവമാണ്. കോഴിക്കോട് ചേവായൂർ ഭാരതീയ വിദ്യാഭവൻ സ്കൂൾ മലയാളം വിഭാഗം അധ്യാപികയാണ് രജനി സുരേഷ്.
Click this button or press Ctrl+G to toggle between Malayalam and English