പുനത്തിൽ കുഞ്ഞബ്ദുള്ളയോടുള്ള അവഗണന വിവാദമാകുന്നു


മലയാളത്തിന്റെ പ്രിയ കഥാകാരൻ പുനത്തിൽ കുഞ്ഞബുള്ളയോടുള്ള അവഗണന വിവാദമാകുന്നു. കഥാകാരനായ എം മുകുന്ദൻ തന്നെയാണ് കുഞ്ഞബ്ദുള്ളയുടെ കാടുകയറിക്കിടക്കുന്ന ഖബറിന്റെ പടം പങ്കുവെച്ചത്.പുനത്തിൽ ,ഒരു വർഷത്തിന് ശേഷം ,ഇത്രേ ഉള്ളു നാമെല്ലാം എന്നാണ് ചിത്രത്തിനൊപ്പം മുകുന്ദൻ എഴുതിയിരിക്കുന്നത്. കേരളം അതിന്റെ എഴുത്തുകാരോട് കാണിക്കുന്ന അവഗണയാകാം മുകുന്ദൻ ഉദേശിച്ചത്. സമാനമായ അവഗണന കാരണം ചരിത്രം ഉറങ്ങുന്ന മാഹിയിലെ വീട് ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് മുകുന്ദൻ. നിരന്തരം അപകടം നടക്കുന്ന വളവിലുള്ള വീട്ടിൽ വേണ്ട സുരക്ഷാ ഒരുക്കാൻ അധികൃതരോട് പറഞ്ഞു മടുത്താണ് മുകുന്ദൻ തന്റെ വീടിന്റെ പടി ഇറങ്ങുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡടക്കം നേടിയ കുഞ്ഞബ്ദുള്ളയുടെ ഖബറിനോട് വേണ്ട ആദരവ് കാട്ടിയില്ല എന്ന വിവരം വലിയ വിവാദമായിരിക്കുകയാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English