കോഴിക്കോട് സാംസ്‌കാരികവേദി സംഘടിപ്പിക്കുന്ന പുനത്തില്‍ അനുസ്മരണം ഇന്ന്. വൈകുന്നേരം 4 മണിക്ക് അളകാപുരിയില്‍ സംഘടിപ്പിക്കുന്ന അനുസ്മരണയോഗം എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. കെ.വി.ശശി, ഡോ.എ.കെ.അബ്ദുദുല്‍ ഹക്കീം, ഡോ.ഖദീജ മുംതാസ്, രാജന്‍ മാസ്റ്റര്‍, ലിജീഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വ്യത്യസ്തമായ രചനാശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം വെട്ടിപ്പിടിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അസാമാന്യമായ ജീവിതാവബോധവും മനുഷ്യമനസ്സിനെക്കുറിച്ചുള്ള അറിവും സ്വതസിദ്ധമായ നര്‍മ്മവും അദ്ദേഹത്തിന്റെ രചനകളെ ജനപ്രിയങ്ങളാക്കി.