സ്പൂണും പ്ലെയ്റ്റും
മാരകായുധമായപ്പോൾ
ഞാൻ തീറ്റ നിർത്തി.
ടൂത്ത് ബ്രഷും പേസ്റ്റും
ആയുധങ്ങളായപ്പോൾ
പല്ല് തേപ്പും നിർത്തി.
തോർത്ത് മുണ്ടും വെള്ളവും
ആയുധമായതിനാൽ
കുളിയും നിർത്തി.
കട്ടിലും കിടക്കയും
ആയുധമായപ്പോൾ
ഉറക്കവും നിർത്തി.
തൂലികയും നാവും
ആയുധമായതിനാൽ
എഴുത്തു നിർത്തി.
മരണം തടവ് ചാട്ടമായതിനാൽ
ആ വഴി തേടുന്നില്ല.
നിരുപദ്രവകാരിയായി
പുൽക്കൊടിയായി
പശുവിന്റെ തീറ്റയായി
ഇനിയുള്ള കാലം