1986-ലെ പുലിറ്റ്സർ പ്രൈസ് നേടിയ വിഖ്യാത ഗ്രാഫിക് നോവലായ ‘മൗസ്’ ആണ് സ്കൂൾ അധികൃതർ കുട്ടികളുടെ വായനയിൽനിന്നു വിലക്കിയിരിക്കുന്നത് വിവാദമാകുന്നു. ഹോളോകോസ്റ്റ് സാഹിത്യവിഭാഗത്തിൽ പെടുന്ന പുസ്തകമായതിനാലാണ് തന്റെ നോവലിന് അധികൃതർ വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്ന് മൗസിന്റെ സ്രഷ്ടാവായ ആർട് സ്പീഗെൽമാൻ ആരോപിച്ചു.
ഇന്റർനാഷണൽ ഹോളോകോസ്റ്റ് ദിനത്തിൽത്തന്നെ അപ്രതീക്ഷിതമായി ഇത്തരം വാർത്ത കേൾക്കേണ്ടി വന്നതിൽ തനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രാഫിക് നോവൽ വിലക്കിയതായി അറിയിപ്പ് ലഭിച്ചത് ജനുവരി പത്തിനാണ്. അതിനു പിന്നാലെ ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചുകൊണ്ട് നിരവധി സാമൂഹിക പ്രവർത്തകരും ആക്ടിവിസ്റ്റുകളും നോവലിസ്റ്റിന് പിന്തുണയുമായി അണിനിരന്നു.