പുലിമുരുകന്റെ ജീവിത യുദ്ധം പ്രദര്‍ശനത്തിനെത്തിയപ്പോള്‍

pulimuru_2

 

സാധാരണ പ്രേക്ഷകരില്‍ ഹര്‍ഷ ബാഷ്പങ്ങള്‍ പൊഴിച്ചു കുതിക്കുന്ന പുലിമുരുകന്‍ ഉയര്‍ന്ന സാങ്കേതിക മികവുകൊണ്ടും ജനപ്രിയതയിലും കലാമേന്മയിലും മുന്‍നിര ചിത്രമായി മുഖ്യധാര സിനിമയില്‍ വന്‍ തിരുത്തലാണ് സൃഷ്ടിച്ചിരിക്കുന്നത്.

മല നാടിന്റെ സമകാലിക ചുറ്റുപാടുകളോട് നന്നായി പ്രതികരിക്കുന്ന വ്യത്യസ്തമായ സിനിമയാണ് പുലിമുരുകന്‍. തിരക്കഥാകൃത്ത് രഞ്ജിപണിക്കര്‍ എഴുത്തു നിര്‍ത്തുകയും അഭിനയത്തിലേക്ക് മാറുകയും ചെയ്തതോടെ മലയാള സിനിമാലോകത്ത് ന്യൂ ജനറേഷന്‍ തരംഗമാണെന്ന് കണക്കു കൂട്ടിയവര്‍ക്ക് തെറ്റി.

36 വര്‍ഷത്തെ അഭിനയ ചാരുത കൈമുതലായി മോഹന്‍ലാല്‍ എന്ന നടന വിസ്മയം കേരളക്കരയിലെ തീയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചു. പ്രായത്തേയും കാലത്തേയും അതിജീവിച്ച മോഹന്‍ലാല്‍ തരംഗം ഇവിടെ വീണ്ടും സംഭവിക്കുകയാണ്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച് വൈശാഖന്‍ സംവിധാനം ചെയ്ത പുലിമുരുകനിലൂടെയാണ് ആള്‍ക്കൂട്ടത്തെ തീയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ മലയാള സിനിമയ്ക്കായത്. തൊഴിലില്ലായ്മ എന്ന പ്രശ്നം കേരള നാട്ടില്‍ അഭയാര്‍ത്ഥി തുല്യമായ മരുഭൂമി ജീവിതം സമ്മാനിക്കപ്പെടുമ്പോള്‍ പോറ്റി വളര്‍ത്തിയവര്‍ മുതലാളിത്വത്തിന്റെ സ്നേഹ നാട്യങ്ങള്‍ക്ക് മുന്നില്‍ വിനീത വിധേയന്മാരാകുന്ന ചൂഷിത മുഖങ്ങള്‍ സമാന്തരമായി സംഭവിക്കുന്നു. സ്നേഹത്തിന്റെ പച്ചപ്പില്‍ പുഴുകുത്തുകളായി അവ അവശേഷിക്കുന്നു. കാടും കാട്ടിലെ ഊരും നനമയുടെ തേന്മഗര്‍ങ്ങളാവുന്നു. ചിലര്‍ നാടും നഗരവും സ്നേഹിച്ച് നക്കി തുടച്ച് കൊന്നു തിന്നുന്നു. കാട്ടിലെ നരഭോജികളായ വരയന്‍ പുലിയും നഗരത്തിലെ മനുഷ്യവേട്ടയുടെ കെണികള്‍ തീര്‍ക്കുന്ന മുതലാളിത്വ ചൂഷണങ്ങളും ഒരുക്കുന്ന കൊന്നു തിന്നല്‍ ഇവിടെ തുടരുമ്പോള്‍ പുലിമുരുകനെപോലെയുള്ള അവതാരങ്ങള്‍ ജനാധിപത്യത്തിന്റെ ശിലകളായി ആള്‍ക്കൂട്ടത്തിനുമേല്‍ അടയിരിക്കുന്നു. അവ മനുഷ്യന്റെ ജീവന്റെ സംരക്ഷണത്തിനായി…… ചെങ്കതിര്‍ ചീന്തുകളായി അഗ്നിസൂര്യനു സമംഭീതിക്കും അക്രമണത്തിനെതിരെ തിളച്ചു മറിഞ്ഞു ശത്രുവിനോട് യുദ്ധത്തിലേര്‍പ്പെടുന്നു. ജീവിത സമര യുദ്ധത്തിലേര്‍പ്പെടുന്നു. ആ രണാങ്കണത്തിലൂടെ കാടകങ്ങള്‍ കേട്ട ഉരുക്ക് കാറ്റിന്റെ ഇലയനക്കങ്ങളില്‍ നമ്മള്‍ വീണ്ടും ജീവന്റെ തുടിപ്പുകളേറ്റുവാങ്ങി ധന്യരാവുന്നു.

മുരുകനെന്ന കഥാപാത്രത്തത്തിലൂടെ ഈ വക വിഷയങ്ങള്‍ ഏറ്റവും ലളിതമായും കഹ്ടുലമായും പുലിമുരുകനില്‍ കാണാം. കേരള സൊഗീത നാടക അക്കാദമി ഗള്‍ഫ് മലയാലികള്‍ക്കായി സംഘടിപ്പിച്ച നാടക മത്സരത്തില്‍ മികച്ച രചനയ്ക്കുള്ള അവാര്‍ഡ് നേടിയ നാടകത്തിന്റെ അവതാരികയില്‍ ഇങ്ങനെ വായിക്കാം. പ്രശസ്ത വനിതാ നോവലിസ്റ്റുകളായ ജെയിന്‍ ഓസ്റ്റിന്‍, ചാര്‍ലറ്റ് ബ്രോണ്ടിഈന്നിവര്‍ക്ക് എന്തുകൊണ്ട് ടോള്‍സ്റ്റോയിയുടെ മഹത്തും ബ്രഹത്തുമായ യുദ്ധവും സമാധാനവും പോലെയുള്ള ഒരു കൃതി എഴുതാന്‍ കഴിഞ്ഞില്ല? (ഈ ചൂട്ടൊന്ന് കത്തിച്ചു തര്യോ? സുനില്‍ കെ.ചെറിയാന്‍ നാടക കൃതിക് ടി.എം. എബ്രഹാം കുറിച്ച അവതാരികയില്‍ നിന്ന്) എഴുത്തുകാരിയുടെ മുറിയിലെ വാദഗതിയെ ചുരുക്കി എഴുതുകയായിരുന്നു എബ്രഹാം. ഇതു സ്ത്രീ എഴുത്തുകാരെ ചൂണ്ടി എഴുത്തിന്റെ ലോകത്ത് ഉന്നയിക്കപ്പെട്ട ചോദ്യം. ഇതുപോലെ സ്ത്രീകളേയും പുരുഷന്മാരെയും ഒന്നിച്ചു ചേര്‍ത്തു നമ്മുടെ സിനിമാ മേഖലയില്‍ ഒരു ചോദ്യം ന്യായമായി ഉയരുന്നു. ഐ.വി.ശശിക്കും, രേവതിക്കും, ഭദ്രനും, ഹരിഹരനും, ഭരതനും, പ്രിയദര്‍ശനും എന്തുകൊണ്ട് വൈശാഖന്റെ മഹത്തും ബ്രഹത്തുമായ പുലിമുരുകന്‍ പോലെയുള്ള ഒരു സിനിമ ഇതിനു മുമ്പ് സാക്ഷാല്‍ക്കരിക്കാന്‍ കഴിഞ്ഞില്ല? ഈ ചോദ്യമാണ് പുലിമുരുകന്‍ എന്നില്‍ ഉണര്‍ത്തിയ ആദ്യ പ്രതികരണം. കാട് – അതിന്റെയുള്ളിലും ജീവിതമൂണ്ട്. പ്രണയവും പ്രതികാരവും സ്നേഹവും സൗഹൃദവും യുദ്ധവും സമാധാനവുമെല്ലാമുള്ള പച്ചയായ ജീവിത. കൊന്നു തിന്നലിന്റെ ചോരയില്‍ നിന്നുപോലും ചിലപ്പോള്‍ നിശബ്ദമായ ഒരു താരാട്ട് കേള്‍ക്കാം. അതാണ് കാടകം. എന്ന് മാതൃഭൂമിയില്‍ ജി.ഷഹീദ് എഴുതി. അതേഇര തേടലിനും ഇണ ചേരലിനും വേട്ടക്കും അപ്പുറമുള്ള മനുഷ്യജീവിത നേര്‍ക്കാഴ്ചകളും പുലിമുരുകനില്‍ സമന്വയിച്ചിട്ടുണ്ട്. കേരളത്തിലെ ഏതോ മലയോര നാട്ടില്‍ നടക്കുന്ന സംഭവങ്ങളായി തോന്നിക്കും വിധമാണ് ചലചിത്രാവിഷ്കാരം. ഇടഞ്ഞാല്‍ നരസിംഹത്തിന്റെയും സ്നേഹിച്ചാല്‍ തലയില്‍ കയറി നിരങ്ങുന്നവന്റെയും കഥയാണിത്. പ്രകൃതിസ്നേഹമാണ് കിടപിടിക്കുന്നതാണ് പുലിമുരുകനിലെ ബലരാമനെന്ന വലം കൈയ്യുടെ നിരീക്ഷണം. പുലിമുരുകനില്‍ എരിഞ്ഞു നില്‍ക്കുന്ന മനസ്സില്‍ ഒരഗ്നിപുഷ്പമുണ്ട്. അതിനു വീടര്‍ന്നു നില്‍ക്കണമെങ്കില്‍ പുലിയൂരിന്റെ വെളിച്ചവും ഉള്‍ക്കാടുകളുടെ മണ്ണുപേറുന്ന മണവും കൂടിയേ തീരൂ. അതുകൊണ്ടുതന്നെയാണ് ഡാഡി ഗിരിജ(വില്ലന്‍) യുടെ എതര്ദിശയിലൂടെയുള്ള പോക്കിന് വിരാമമിടാന്‍ അവനും മുരുകന്റെ നെഞ്ചുപറ്റി വളര്‍ന്ന് പഠിച്ച് ജോലിക്കാരനായ അനുജനും തയ്യാറാകുന്നത്. ഒരു മണ്ണ് ഒരു വിണ്ണ് ഒരു വെളിച്ചം മനുഷ്യന് എന്ന അദൈത ചിന്തയെ നാച്വറലിസ്റ്റ് ഹ്യൂമനിസത്തെ ഉള്‍ക്കൊള്ളുന്ന പുലിമുരുകന്‍ അശുദ്ധ പുരോഗതിയാണിപ്പോള്‍ നടക്കുന്നതെന്നും ശാസ്ത്ര പുരോഗതി മനുഷ്യരെ അതിശക്തരും കാനനവാസിക്ക് നിത്യ അത്ഭുതവും സമ്മാനിക്കുന്നു എന്നും മുരുകന്‍ വിശ്വസിച്ചു. സുഖഭോഗതൃഷ്ണയാണ് ഈ ശാസ്ത്ര ഗമനം പ്രസവിക്കുന്നതെന്ന് അവന്‍ പഠിച്ചു. തൊഴിലിന്റെയും നിത്യ ജീവിതത്തിന്റെയും ഗതി തന്നെ ജീവിതത്തിന്റെയും ശാന്തതയും ക്ഷമാപൂര്‍ണവുമായ ഗതിയില്‍ നിന്നും പൂര്ണ്ണമായി എതിര്‍ദിസയിലാണെന്നത് ഷോട്ടുകള്‍ക്കും വാക്കുകള്‍ക്കുമിടയില്‍ മുരുകന്‍ പ്രേക്ഷകരെ ഉണര്‍ത്തി. അതിശീഘ്രം നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നതായ ഈ പോക്ക് നിലനില്പ്പിന്റേതായ തത്വശാസ്ത്രത്തിനെതിരാണെന്ന് (സുഗത കുമാരി ഫ്രാന്‍സിസ് പാഷയെ ഉദ്ദരിച്ച് പറഞ്ഞതിലേക്ക്) നമ്മെ കൊണ്ടെത്തിക്കുന്നു. സാമ്പത്തിക വിപണി മൗലിക വാദികള്‍ നിലനില്പ്പിനായി ചെയ്യുന്ന ആഗോള യുദ്ധത്തെ പൊളിക്കാന്‍ മുരുകന് തന്റെ പുലി മുറകള്‍ പുറത്തെടുക്കേണ്ടി വന്നു. ആആഗോള യുദ്ധത്തിലെ ക്രൂശിക്കപ്പെടുന്ന നിഷ്ക്കളങ്കരാണ് പുലിമുരുകനും അനുജന്‍ മണിക്കുട്ടനും ബലരാമനുമെല്ലാം. പുലിമുരുകന്റെ ഭാഷയില്‍ ശാസ്ത്രഞനും ഈ കൊള്ളക്ക് കൂട്ടു നില്‍ക്കുന്നു. (മയക്കുമരുന്നായിത്തീരുന്ന ഹാഷ് ഓയില്‍ നിര്‍മ്മാണം) പുലിമുരുകന്റെ ജീവിത യുദ്ധം ഒരു വേള ഭരണകൂടത്തിനെതിരാവുന്നു. ജനങ്ങളുടെ ജീവനും സംരക്ഷണം നല്‍കേണ്ടവന്‍ (നരഭോജി പുലിയെ വകവരുത്തേണ്ട ഫോറാസ്റ്റ് ഉദ്യോഗസ്ഥന്‍) അകത്തിരുന്ന് പുട്ടും കടലയും അടിക്കുന്നു. റേഞ്ചര്‍ എന്ന് കേട്ടാല്‍ കലി. അപ്പനെ പുലിയെക്കൊണ്ടു കൊല്ലിച്ച പിശാചുക്കളായി അവരെ പുലിമുരുകന്‍ കണക്കാക്കി. കുടുബത്തെ ഹാഷ് ഓയില്‍ ആയി പരിണമിക്കുന്ന മയക്കുമരുന്ന് വ്യാപരത്തിന്റെ മയില്‍കുറ്റികളായി മുരുകനേയും മണിക്കുട്ടനേയും മാറ്റിയത് പോലീസ് ഓഫീസര്‍ ബോധ്യപ്പെടുത്തുമ്പോള്‍, എഫ്.ഐ.ആറില്‍ ആ നിഷ്കളങ്ക ജീവിതങ്ങളെ ഒഴിവാക്കുന്നതിനു പരോപകാരമായി (ഹാഷ് ഓയില്‍‌) നിര്‍മ്മാണത്തിനു കടത്തിയ അഞ്ചാവ് എവിടെ ഒളിപ്പിച്ചു എന്ന് കാട്ടി കൊടുക്കണമെന്ന് ഭരണകൂടം മുന്നോട്ട് വയ്ക്കുന്ന ഡിമാന്റ് മുരുകന്‍ സമ്മതികുമ്പോള്‍ ഭരണകൂടറ്ഋതിന്റെ ജനാധിപത്യ നീതിയ്ക്ക് വേണ്ടിയുള്ള നിലവിളികള്‍ക്ക് മറുപടി വരുന്നത് അടീസ്ഥാനഘടകമായ പൗരന്റെ പങ്കാളിത്തത്തോടാണെന്ന് പുലിമുരുകന്റെ കഥയില്‍ നിന്ന് വായിച്ചെടുക്കാം. ആര്‍.കെ.എന്ന വില്ലന്‍ റെയ്ഞ്ചര്‍ മുരുകനുമായുള്ള സംഘട്ടനത്തിനു കാരണമാവുന്നത് മുരുകന്റെ ഭാര്യയെ പ്രാപിക്കാന്‍ ആ സര്‍ക്കാര്‍ പ്രതിനിധി കാട്ടിയ അനാശാസ സ്വാഭവമുള്ള പ്രവര്‍ത്തികളാണ്. സര്‍ക്കാര്‍ സംവിധാനം ഒറ്റയ്ക്ക് കാട്ടില്‍ തിരച്ചില്‍ നടത്തുന്നിടത്ത് പുലിവേട്ടക്കാരന്‍ പുലിയെ അകപ്പെടുത്താനാവാതെ വരുകയും റിട്ടയേ‍ഡ് ചെയ്യാന്‍ മാസങ്ങള്‍ ശേഷിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ പുലിയുടെ ആക്രമണത്തില്‍ ബലിക്കൊടുക്കപ്പെടുകയും ചെയ്യുന്നിടത്ത് മുരുകന്റെ പ്രസക്തിയെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നു. പുലിയെ കൊല്ലുന്ന മുരുകന്റെ മേല്‍ വന്യജീവികളെ ഉപദ്രവിച്ചതിന്റെ പേരില്‍ കേസെടുക്കാന്‍ നടന്ന ഉദ്യോഗസ്ഥര്‍ പിന്നീട് മനസുമാറി നരഭോജി പുലിയെ കൊല്ലാന്‍ മുരുകന് അനുവാദമേകുന്ന പി.സി.സി.എഫ്. കൈമാറുന്നിടത്ത് വിജയിക്കുന്ന ഘടകം സര്‍ക്കാര്‍
സംവിധാനത്തിന്റെ ഏകപടയോട്ടമല്ല നാട്ടുപൗരന്റെ പങ്കളിത്തവും നേത്രത്വവുമാണതിലെ വിജയരസതന്‍ത്രമെന്ന് ചിത്രം പറഞ്ഞുവെച്ചു. മുരുകന്‍ വേട്ടക്കിറങ്ങുന്നത് വേണ്ടപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാനാണ്. നാടാണ്, ഊരാണ്, രാഷ്ട്രമാണ്, ഓരോ ഊരുവാസിയുമാണ് പുലിമുരുകന്റെ വേണ്ടാപ്പെട്ടവര്‍. ഡാഡി ഗിരിജ എന്ന വില്ലന്റെ മടയില്‍ നിന്നും കഞ്ചാവ് (കയറ്റുമതിയുടെ ആയുര്‍വേദ ഫാക്ടറി) ചതിയില്പ്പെട്ട മുരുകന്റെ അനുജന്‍ മണിക്കുട്ടനെ, പ്രഹരിച്ചവരില്‍ നിന്ന് രക്ഷിച്ച്, അനിജന്റെ ആ ശരീരവും, ചുമന്ന് ശത്രുക്കള്‍ക്ക് നടുവിലൂടെ മീറ്ററുകളോളം നടന്ന പുലിമുരുകനില്‍, ഭാര്യയുടെ ജഡവുമായി കിലോമീറ്ററുകളോളം നടന്ന ദാനാജിയേയും ഒരു വേള കുരിശുചുമക്കുന്ന ക്രിസ്തുവിനേയും ദര്‍ശിക്കുമ്പോള്‍ പുലിമുരുകന്‍ ജീവിതം പകര്‍ത്തിയ തീഷ്ണമായ വരയന്‍വടുക്കള്‍ വിരിയിക്കുന്ന നിലനില്‍ക്കുന്ന സിനിമയായി മാറുന്നതു നമ്മള്‍ കാണുന്നു. സ്പൈഡര്‍മാനും, ടാര്‍സനും, ജംഗിള്‍ബുക്കിലെ മൗഗ്ലിയും ന്‍പിറന്ന വഴിയില്‍ പുലിപ്പാലുതേടിവന്ന അയ്യപ്പന്‍ തുണയായ പുലിമുരുകനില്‍ അങ്ങനെ സമകാലിക മനുഷ്യജീവിതം പോരാട്ടങ്ങളുടെ ഉമി തീയായ് മിന്നിമറയുന്നു.

ഭൂമിയില്‍ മര്‍ദിതരും പീഡിതരും ഉള്ള കാലത്തോളം ദുഖങ്ങളും ദുരിതങ്ങളും പെരുമഴയായി പെയ്യുവോളം തലമുറകളില്‍ നിന്നും തലമുറകളിലേക്ക്ക് ഈ പോരാട്ടങ്ങളും കൈമാറ്റം ചെയ്യപ്പെടും.

ഈ വെടിയൊച്ചകള്‍ തുടരുകതന്നെ ചെയ്യും. (ചെഗുവേര നാടകത്തിന്റെ ആ മുഖത്തില്‍ നിന്ന് കരിവെള്ളുര്‍ മുരളി)

പക്ഷെ ഇവിടെ മുരുകന് ആയുധം ആലയാണ്. കാട്ടില്‍ കയറി ഏതെങ്കിലും പുലിയെ വേട്ടയാടല്ല മുരുകന്റെ രീതി. പകരം പുലിയൂരും, തൂക്കുപറയിലും ഹനുമാന്‍ കുന്നിലും ഇറങ്ങുന്ന നരഭോജിയായ പുലിയെ ആലകൊണ്ടെറിഞ്ഞു വീഴത്തലായിരുന്നു. ആനകളുടെയും മറ്റു വന്യ ജീവികളുടെയും വഴിത്തരയിലേക്കും വനത്തിനുള്ളിലെ ആവാസ വ്യവസ്ഥയിലേക്കും കുടിയേറുന്ന മനുഷ്യ പരിസരത്തോട് യോജിപ്പുള്ളവനല്ല മുരുകന്‍. ജീവിതത്തെപ്പറ്റിയും മരനത്തെപ്പറ്റിയും വളരെ ഗൗരവത്തോടെ ചിന്തിക്കുന്ന ഒരാളായ ലെനിന്‍ നെ(അന്നകരെ നിനലിയോ ടോള്‍സ്റ്റോയി) പോലെയും നിങ്ങള്‍ തീര്‍ച്ചയായും മറ്റൊരു മനുഷ്യനായി മാറുമെന്ന് ഞാന്‍ പറയുന്നു. പുറമേ ജയവും അകത്ത് ശാന്തിയും ദൈവം (മാരിയമ്മ) നിങ്ങള്‍ക്ക് നല്‍കട്ടെ എന്ന സെര്‍ഗിന്റെയും ആശംസയും ഏതെങ്കിലും കാര്യത്തിന് എന്റെ ജീവിതം ഉപയോഗിക്കാന്‍ സാധിച്ചാല്‍ അതു അന്വര്‍ത്ഥമാകും എന്നതും പുലിമുരുകനില്‍ സംഭവിക്കുന്നു. മോഹന്‍ലാലിന്റെ പത്ത് പ്രധാന സിനിമകള്‍ എന്ന പട്ടിക തയ്യാറാക്കുമ്പോള്‍ ഈ ചിത്രം ഇടമ്പിടിക്കുകതന്നെ ചെയ്യും. മോഹന്‍ലാലിന്റെ മെയ്യഭ്യാസം സാഹസിക സംഘട്ടന രംഗങ്ങളില്‍ കാണികള്‍ക്ക് ആവോളമാസ്വദിക്കാനാകുന്നു. അതിനുതകും വിധം ആ അനുഗ്രഹീത കലാകാരന്‍ നിറഞ്ഞാടിയിട്ടുണ്ട്. 140 കിലോ തൂക്കം വരുന്ന വരയന്‍ പുലിക്ക് നേരെ മറിഞ്ഞ് ആയുധമെറിയുന്ന (ആല) യുദ്ധമാണ് പുലിമുരുകന്‍ നടത്തുന്നത്. കാട്ടിലെ മൃഗങ്ങളല്ല നാട്ടിലെ മനുഷ്യരാണ് അപകടകാരികളായ ശത്രുക്കള്‍ എന്നും വിളംബരം ചെയ്യുന്നതാണ് മുരുകനെ ജീവിതം പഠിപ്പിച്ച പാഠം. മനുഷ്യരുടെ സ്നേഹ നാട്യത്തിനു പിന്നില്‍ ചതി ഒളിച്ചിരിപ്പുണ്ട്. ആ വാക്കുകളിലൂടെ കാണികളില്‍ ചെങ്കതിര്‍ ജ്വലിക്കുന്ന ചെങ്കോലായി മുരുകന്‍ പടര്‍ന്നു കയറുന്നു. അങ്ങനെ കാണികള്‍ക്ക് ആഹ്ലാദിക്കാന്‍ വേണ്ട വോളമുണ്ടതില്‍. സംഭാഷണത്തിലെ ചടുലതയും ലാളിത്യവും കാണികളെ ത്രില്ലടിപ്പിക്കുന്നു. കാട്ടിറച്ചിയും കാട്ടുപെണ്ണും രുചിച്ചവന്‍ കാട്ടില്‍നിന്നുമിറങ്ങില്ല. ശത്രു പുലിയായാലും മനുഷ്യനായാലും അവിടെ അതിന്റെ മടയില്‍ പോയി കൊല്ലണം. കൈയ്യടക്കുള്ള ചടുലമിടുക്കുള്ള ഷോട്ടുകള്‍ക്കൊണ്ട് കഥ പറയുന്ന മനോഹരനിമിഷങ്ങള്‍ പുലിമുരുകനില്‍ പ്രസാദിച്ചുനിന്നു. പുലിമുരുകന്‍ ബാലനായിരിക്കെ അനുജനെ പ്രസവിക്കുന്നതിനു വേദന ച്ച് പുറം തല്ലി വീഴുന്ന അമ്മയുടെ നിലവിളിക്ക് സാക്ഷിയാവുന്ന മുരുകന്‍. കുടിക്കാന്‍ പാത്രത്തിലാക്കി മുന്നില്‍ വച്ചിരുന്ന കഞ്ഞിയിലേക്ക് പ്ലാവില കോട്ടി വീഴുന്ന സമാന്തര ദൃശ്യം മുരുകനില്‍ നിന്നും പുലിയൂര്‍ ജലപ്രവാഹത്തിലെ വെളുത്ത മുത്തുകളില്‍ നിന്നും അലകളില്‍ നിന്നും പ്രേക്ഷകര്‍ ജീവിതാഹ്ലാദത്തിനുള്ള കോപ്പുകള്‍ നെയ്യുന്നു. ജീവിതത്തെ കൂടുതല്‍ നല്ലതാക്കാന്‍ അവര്‍ക്ക് സിനിമ ജീവനായ് മാറ്റുന്നു. കഷ്ടപ്പാടുകള്‍ക്ക് വിരാമമായി ഫലം കണ്ടു. സ്നേഹം, അമര്‍പ്പണം, ദൈവീകത, എന്നിവ ഭരിക്കുന്ന ട്രിക്കാണ് അഭിനയ തനെ അഭിനയ നാഴികകളേന്ന് വിശദീകരിക്കുന്ന മോഹന്‍ലാലിന്റെ വര്‍ത്തമാനവും കോതമംഗലം തട്ടേക്കാട്ടില്‍ നിന്ന് കിംഗ് കോബ്രയെ ചാക്കിലാക്കിയെന്നും നീലക്കാളയുടെ ചോരകുഞ്ഞിന് കടുവയുടെ കൂര്‍ത്ത പല്ലുകള്‍ തൂവല്‍സ്പര്‍ശമായതും വാര്‍ത്തയായ വന്യ ജീവി വാരാഘോഷ സമാപനത്തിലാണ് (ഒക്ടോബര്‍ 2 മുതല്‍ 8 വരെ) പുലിമുരുകന്‍ വിശ്വ്വം കീഴടക്കി. പ്രേക്ഷകഹൃദയത്തില്‍ കാനന്‍ ചുവടുമായി സ്ഥിരപ്രതിഷ്ട നേറ്റിയതും എന്നതും ശ്രദ്ധേയമാണ്. ഇതെഴുതുമ്പോള്‍ വയനാട്ടിലെ ഒരു കൂടിനുള്ളില്‍ പുലി അകപ്പെട്ട വാര്‍ത്ത വായിച്ചു വച്ചതേ ഉള്ളൂ. ജനപ്രീതിയിലും അവാര്‍ഡുപട്ടികയിലും ഒരുപോലെ ഇടം തേടാന്‍ കെല്പ്പുള്ള കൂറ്റന്‍ ചലചിത്രമഅണ് പുലിമുരുകന്‍. ആക്ഷന്‍ റിയാക്ഷന്‍ താളം ഷോട്ടുകളില്‍ ക്രിയേറ്റ് ചെയ്ത് സംഭാഷണങ്ങള്‍ക്ക് മൂക്കുകയറിട്ട് സിനമാറ്റിക് മൂഡിലാണ് പുലിമുരുകന്റെ ഗമനം. അങ്ങനെ അനുഭവസമ്പന്നമായ ആസ്വാദന്‍ പടലം പുലിമുരുകനില്‍ കാണാം. കാര്‍ഷിക രംഗത്തുള്‍പ്പെടെ, ആത്മഹത്യ മുനമ്പുകളില്‍ തിരക്കേറുന്നു. പുരോഗമന ജീവിത വഴികളില്‍ വിവാഹ മോചങ്ങള്‍ പെരുകുന്നു. ഇവിടെ മനുഷ്യര്‍ തുരുത്തുകളായി സ്വയം ഭിത്തി പണിയുന്നു. ഈവഴിത്താരയില്‍ പുലി മുരുകന്‍ തീര്‍ത്ത കുടുംബ മനുഷ്യ സ്നേഹബന്ധങ്ങളുടെ ഊഷ്മളതയും, കൈകരുത്തിന്റെയും മെയ്ക്കരുത്തിന്റെയും പോരാട്ട വീര്യവും, പ്രേക്ഷകര്‍ക്ക് ആത്മവിശ്വാസത്തിന്റെ ജിഹ്വ കുറച്ചൊന്നുമല്ല പകര്‍ന്നിരിക്കുന്നത്. പ്രകൃതിയെപറ്റിയും ഉള്ള പച്ചപ്പ് നിറഞ്ഞ ആലോചനകളും ഈ ചലച്ചിത്രം സമ്മനിക്കുമ്പോള്‍ നവ ലീബറല്‍ ലോകത്തിന് മുന്നില്‍ ചാട്ടുളിപോലെ അവതരിപ്പിക്കുന്നു – പുലിമുരുകന്‍.

കടപ്പാട് – മൂല്യശ്രുതി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English