പബ്ലിക് സർവന്റ്‌സ് സാഹിത്യ പുരസ്കാരം എഴുത്തുകാരൻ കവി സുറാബിന് സമ്മാനിച്ചു. കേരള സംഗീത നാടക അക്കാദമി നിർവാഹകസമിതിയംഗം വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. കാസർകോട് പബ്ലിക് സർവന്റ്‌സ് സംഘം പ്രസിഡന്റ് കെ.വി. രമേശൻ അധ്യക്ഷനായി. രാഘവൻ ബെള്ളിപ്പാടി, കെ. രാഘവൻ, കെ. വിനോദ്, നാരായണൻ പേരിയ, കെ.എം. ബാലകൃഷ്ണൻ, ബി.കെ. സുകുമാരൻ, എ.എസ്. മുഹമ്മദ്കുഞ്ഞി, റഹീം ചൂരി, ഉണ്ണികൃഷ്ണൻ അണിഞ്ഞ എന്നിവർ സംസാരിച്ചു.