ഓച്ചന്തുരുത്ത് ആശാൻ സ്മാരക പബ്ലിക് ലൈബ്രറി ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. മുൻ അഡീ. ചീഫ് സെക്രട്ടറി കെ.കെ. വിജയകുമാറിന്റെ അധ്യക്ഷതയിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പൂയപ്പിള്ളി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. മഹാരാജാസ് കോളേജ് മലയാള വിഭാഗം വകുപ്പധ്യക്ഷ ഡോ. സുമി ജോയി ഓലിപ്പുറം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ആശംസയർപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സി.വി. പ്രകാശം സ്വാഗതവും സെക്രട്ടറി വി.ഡി. അനിൽകുമാർ നന്ദിയും പറഞ്ഞു.