പബ്ലി​ക് ലൈ​ബ്ര​റി സന്ദർശനം

imagesവായനയുടെ ലോകം വിപുലമാക്കുന്നതിന്റെ ഭാഗമായി കോഴിപ്പിള്ളി മർത്തമറിയം പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ കക്കാട്ടൂർ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. വായനശാലയിലെ പുസ്തകങ്ങളും സിഡികളും വിദ്യാർഥികൾ പരിചയപ്പെട്ടു. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് സന്ദർശനം നടത്തിയത്. കുട്ടികൾക്കായി വായനാ കുറിപ്പ് തയാറാക്കൽ മത്സരവും സംഘടിപ്പിച്ചു. വായനയെ സംബന്ധിക്കുന്ന ഡോക്യുമെന്‍ററിയും പ്രദർശിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.പി. മുഹമ്മദ് വായനാപക്ഷാചരണ സന്ദേശം നൽകി. ലൈബ്രറി സെക്രട്ടറി മനോജ് നാരായണൻ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ചന്ദ്രശേഖരൻ നായർ, വൈസ് പ്രിൻസിപ്പാൾ വി.ബി. സിന്ധു, കെ. മൈതീൻ ഹാജി, ജോമോൻ ജോസ്, ജെയ്മോൾ ജോയി എന്നിവർ പ്രസംഗിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here