പുതിയ മൊബൈൽ ഗെയിമുകളിൽ പബ്‌ജിക്കുള്ള സ്ഥാനം മറ്റൊന്നിനുമില്ല. എന്നാൽ ഈ ഗെയിം അപകടകരമായ അളവിൽ അഡിക്ഷൻ ഉണ്ടാക്കുന്നു എന്നും പറയുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതു അനുസരിച്ചു പബ്ജി ഗെയിം സൂറത്തില്‍ നിരോധിച്ചു. അടുത്തകാലത്ത് ഏറെ ശ്രദ്ധേയമായ വാര്‍ ഗെയിം ആണ് പബ്ജി. നേരത്തെ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോള്‍ പ്രധാനമന്ത്രി മോദി തന്നെ പബ്ജിക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. പബ്ജി നിരോധിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോകുന്നു എന്നാണ് റിപ്പോര്‍ട്ട്.