പി എസ് സി പരീക്ഷ മലയാളത്തിലാക്കാന്‍ തീരുമാനം. പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്യും. ഇതിനായി സര്‍വകലാശാല വിസിമാരുടെ യോഗം വിളിക്കും. കെഎഎസ് പരീക്ഷകളും മലയാളത്തിലും നടത്തും.
പരീക്ഷ മലയാളത്തില്‍ നടത്തുന്നതിന് എതിര്‍പ്പില്ലെന്ന് പിഎസ് സി ചെയര്‍മാൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ് സി ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. പ്രായോഗിക വശങ്ങള്‍ പരിശോധിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ അറിയിച്ചു. ഇതിനെത്തുടർന്ന് നിരാഹാര സമരം അവസാനിപ്പിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിനൊപ്പം ചേര്‍ന്നിരുന്നു. സമ്മര്‍ദ്ദം ശക്തമായതോടെ സാധ്യതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പി എസ് സിയോട് നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ പി എസ് സി തടസ്സവാദങ്ങള്‍ ഉന്നയിച്ചിരുന്നു.