വാടനംകുറിശ്ശി ആരഭി ഗ്രന്ഥശാലയിലും കലാസമിതിയിലും സാമൂഹ്യ വിരുദ്ധർ നടത്തിയ അക്രമം: പ്രതിഷേധക്കൂട്ടാഴ്മ

വാടനംകുറിശ്ശി ആരഭി ഗ്രന്ഥശാലയിലും കലാസമിതിയിലും സാമൂഹ്യ വിരുദ്ധർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് ജനകീയ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ആരഭി ഗ്രന്ഥശാലയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാർ പറമ്പിൽ ഉൽഘാടനം ചെയ്തു. വാടനംകുറിശ്ശി ആരഭി ഗ്രന്ഥശാലയിലും ആരഭി കലാസമിതിയിലുമാണ് തിരുവോണനാളിൽ അക്രമം നടന്നത്. സാമൂഹ്യ വിരുദ്ധ ശല്യം നേരിടുന്ന ഗ്രന്ഥശാലയിലും കാലസമിതിയിലും സുരക്ഷക്കായി വെച്ചിരുന്ന ഗ്രില്ലുകളും വായനശാലയിൽ പുസ്തകങ്ങൾ വെക്കുന്ന മരത്തിന്റെ ഷെല്ഫും നോട്ടീസ് ബോർഡും സാമൂഹ്യ വിരുദ്ധർ തകർത്തു. തുടർന്ന് ആളുകൾ സ്ഥലത്തെത്തുകയും പരിശോധിക്കുകയും ചെയ്തു.

വിവരമറിയിച്ചതിനെ തുടർന്ന് ഷൊർണൂർ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കാലസമിതിയുടെ വരാന്തയിൽ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ കയറുകയും മദ്യപാനവും മറ്റ്‌ ലഹരി ഉപയോഗം നടത്തുകയും ചെയ്തിരുന്നു. രാവിലെ കലാ സമിതിയുടെ വരാന്തയിലും പരിശ്രതുമൊക്കെ മദ്യകുപ്പികളും പുകയില ഉൽപന്നങ്ങളുടെ ആ അവസ്ഥക്ക് തടയിടനാണ് ഇരുമ്പിന്റെ ഗ്രിൽ വെച്ചത്. ആ ഗ്രിൽ ആണ് ഇപ്പോൾ തകർത്തിരിക്കുന്നത്. പ്രതിഷേധ യോഗത്തിൽ വാർഡ് മെമ്പർ പി.പി വിജയൻ അധ്യക്ഷത വഹിച്ചു. കാലസമിതി വൈസ് പ്രസിഡന്റ് പ്രേംകുമാർ, പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, സുധീർ, ശങ്കരൻ, കെ.ടി കൃഷ്ണനുണ്ണി, പി.എം നാരായണൻ നമ്പൂതിരി, കെ.എ ജയചന്ദ്രൻ തുടങ്ങി സാംസ്കാരിക പ്രവർത്തകരും ആരഭി പ്രവർത്തകരും പങ്കെടുത്തു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here