പ്രിയങ്കക്കെന്തർത്ഥം?
പ്രിയ അംഗനയാമോ?
പ്രിയങ്കയെന്ന പദമില്ലല്ലൊ നിഘണ്ടുവിൽ!
പ്രിയംഗയുമില്ല, പ്രിയംഗുവുണ്ട്, പക്ഷെ,
അത് ചെങ്കടുകിൻ പര്യായപദമത്രെ!
പ്രിയങ്കകളൊരുകൂട്ടം കളിക്കുന്നു കണ്ണിൻമുന്നിൽ
പ്രിയങ്കാ ഗാന്ധി, പ്രിയങ്കാ വാദ്ര,
പിന്നെയൊരു റിബൽ പ്രിയങ്കാ ചതുർവേദി,
വീണ്ടും പുതിയൊരു തീപ്പൊരി
യുവതി വിഗ്രഹഭഞ്ജക പ്രിയങ്കാ ശർമ്മ,
ഇന്നിതാ നിൽപൂ മുന്നിൽ പുതിയൊരു
കുമാരി പ്രിയങ്കാ ഖാർഗെ
പ്രിയങ്കാ ചോപ്രേ
ബോളീവുഡ്ഡിൻ ഹൃദ്സ്പന്ദമേ ചൊല്ലൂ
ഞാനേതൊരു പ്രിയങ്കയെ പിൻതുടരേണ്ടതീമണ്ണിൽ
ഒരു പ്രിയാംഗന മാത്രമേയുള്ളെനിക്ക്
അവളെൻ പ്രിയദർശിനി ഭാരതമാതാ
അവൾക്കരികിൽ ഞാനിരുന്നോട്ടെ കോരിത്തരിച്ച്
വേണ്ടേവേണ്ട നിങ്ങടെ കോലാഹലം
തരുവിനെനിയ്ക്ക് കുറച്ചെങ്കിലും സമാധാനം