അക്ഷരങ്ങള്‍ക്കൊപ്പം ചിത്രങ്ങളിലൂടെയുമുള്ള രാജാ രവിവര്‍മയുടെ ഇംഗ്ലിഷിലുള്ള ജീവിതകഥ.കുട്ടികള്‍ക്കു വായിച്ചറിയാനും ആസ്വദിക്കാനും അവരുടെ ഭാഷയിലും അവര്‍ക്കു മനസ്സിലാകുന്ന ചിത്രങ്ങളിലും
അദ്ദേഹത്തിന്റെ ജീവചരിത്രമില്ലെന്ന പരിമിതി അതിജീവിക്കാന്‍ ഒരു പുസ്തകമെത്തുന്നു.പ്രിന്‍സ് വിത് എ പെയ്ന്റ് ബ്രഷ്- ദ് സ്റ്റോറി ഓഫ് രാജാ രവിവര്‍മ.
കവിയും എഴുത്തുകാരിയുമായി പേരെടുത്ത ശോഭ തരൂര്‍ ശ്രീനിവാസനാണ് രചയിതാവ്. വെസ്റ്റ് ലാന്‍ഡ് പബ്ലിക്കേഷന്‍സിനുവേണ്ടി റെഡ് പാണ്ട പുറത്തിറക്കുന്ന പുസ്തകം അടുത്ത മാസം രാജ്യമെങ്ങും ഇറങ്ങും.
മാധ്യമ പ്രവര്‍ത്തക, കവി, എഡിറ്റര്‍ എന്നീ നിലകളില്‍ കയ്യടി നേടിയ ശോഭയുടെ ബാല സാഹിത്യ രചനയിലേക്കുള്ള കാൽവെപ്പുകൂടിയാകും പുസ്തകം.