സി . കെ . ജയകൃഷ്ണൻ സ്മാരക സംസ്ഥാന വാർത്താചിത്ര പുരസ്കാരത്തിനായി എൻട്രികൾ ക്ഷണിച്ചു

 

 

മാതൃഭൂമി മുൻ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ അന്തരിച്ച സി . കെ ജയകൃഷ്ണന്റെ സ്മരണാർത്ഥം നടത്തുന്ന സംസ്ഥാന വാർത്താ ചിത്ര പുരസ്കാരത്തിനായി എൻട്രികൾ ക്ഷണിക്കുന്നു . 2020 ജനവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്താ ചിത്രത്തിനാണ് അവാർഡുകൾ നൽകുന്നത് . ഒരാൾ ഒരു ചിത്രം മാത്രമേ അയക്കുവാൻ പാടുള്ളൂ .ആകെ മൂന്നു സമ്മാനങ്ങളാണുള്ളത് . ഒന്നാം സമ്മാനത്തിന് പതിനായിരം രൂപ യും , ഫലകവും , രണ്ടും , മൂന്നും സമ്മാനാർഹർക്ക് ഫലകവും , പ്രശസ്തിപത്രവുമാണ് പുരസ്കാരമായി നൽകുന്നത് . പരമാവധി 5 എം . ബി യിൽ കൂടാതെയാണ് ചിത്രങ്ങൾ ഇ മെയിൽ ചെയ്യേണ്ടത് .ഫോട്ടോ പ്രസിദ്ധപ്പെടുത്തിയ പത്രം , തീയതി , ചിത്രവിവരണം , ഫോട്ടോഗ്രാഫറുടെ കളർ ഫോട്ടോ , ബയോ ഡാറ്റ എന്നിവയും എൻട്രി യോടൊപ്പം ചേർക്കണം . അവാർഡിനായുള്ള എൻട്രി കൾ 2021 മാർച്ച് 2 നകം ckjaward2020@gmail.com എന്ന വിലാസത്തിൽ ഇ മെയിൽ ചെയ്യണം . വിശദ വിവരണങ്ങൾക്കു , 9447280810 , 9447202895 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English