ചിറയിൻകീഴ് മുടപുരം പ്രേംനസീർ സ്മാരക ശാന്തി ആർട്സ് ക്ലബ് ആൻഡ് റീഡിങ് റൂം സംഘടിപ്പിച്ച പ്രേംനസീർ അനുസ്മരണം വി.ശശി എം. എൽ.എ. ഉദ്ഘാടനം ചെയ്തു. ആർ തുളസീധരൻ അധ്യക്ഷനായി. ആഘോഷങ്ങളുടെ ഭാഗമായി ഞായർ രാവിലെ 10 മുതൽ എച്ച് .എസ് വിഭാഗം കുട്ടികൾക്കായി പ്രേംനസീർ ചിത്രരചനാ മത്സരം, നസീർ ചലിച്ചിത്ര ഗാനാലാപന മത്സരം, സാഹിത്യ ചർച്ച എന്നിവയും നടന്നു.
‘പ്രേംനസീർ വ്യക്തിയും കലാകാരനും’ വിഷയം അടിസ്ഥാനമാക്കി സാഹിത്യ കൂട്ടായ്മയായ ‘ ഉണർവിന്റെ ‘ ആഭിമുഖ്യത്തിൽ നടന്ന ചർച്ചയിൽ ഇ എം നസീർ, സജീവ് മോഹൻ എന്നിവർ നേതൃത്വം നൽകി. പി വിപിനചന്ദ്രൻ മോഡറേറ്ററായി. സെക്രട്ടറി വി ബങ്കിൻചന്ദ്രൻ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജ ബീഗം, ശംഖുംമുഖം അസി.
കമീഷണർ ഡി.കെ. പൃഥ്വിരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ, കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ആർ മാനോന്മണി, സി എസ് ചന്ദ്രബാബു, കവിത സന്തോഷ്, ചലച്ചിത്ര സീരിയൽ താരം എ കെ ഫൈസൽ,സൈജ നാസർ, കരവാരം രാമചന്ദ്രൻ, എൻ എസ് അനിൽ, ആർ കെ ബാബു, സി അജിത്ത്, കിഴുവിലം രാധാകൃഷ്ണൻ, എസ് ബിജുകുമാർ എന്നിവർ സംസാരിച്ചു.