ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്തു കേരളത്തിന്റെ സാമ്പത്തിക രംഗം ഭദ്രമാക്കുന്ന പ്രവാസികളുടെ അവസ്ഥകളുക്കുറിച്ചുള്ള നേര്‍ച്ചിത്രം രേഖപ്പെടുത്തുന്ന പുസ്തകം. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നതുതൊട്ട് മടങ്ങും വരെയും അതിനു ശേഷവുമുള്ള കാര്യങ്ങളും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന പ്രശ്നങ്ങളും അപഗ്രഥനം ചെയ്യുന്നു . പുറപ്പാട്, മാനസികാവസ്ഥ, കുടുംബം, രക്ഷാകര്‍തൃത്വം, സാംസ്ക്കാരികലോകം, മടക്കം എന്നീ ഭാഗങ്ങളിലായി അറുപതോളം ലേഖനങ്ങളുടെ സമാഹരം.
പ്രയോഗിക സമൂഹശാസ്ത്രം, മനശാസ്ത്രം, കൗണിസിലിംഗ് എന്നീ ശാസ്ത്ര ശാഖകളിലൂടെ പ്രായോഗിക പഠനങ്ങല്‍ ലളിതമായി ഒരുക്കിയിരിക്കുന്നു പ്രവാസികളും കുടുംബങ്ങളും സൂക്ഷിച്ചു വയ്ക്കേണ്ടതും പ്രയോജനപ്പെടുത്തേണ്ടതുമായ ഒരു കൈപ്പുസ്തകം.
പ്രവാസികളുടെ പുസ്തകം
എന്‍ പി ഹാഫിസ് മുഹമ്മദ്
പബ്ലിഷര്‍ – ഡി സി ബുക്സ്
വില – 375/-
ISBN – 9788126474042
എന്‍ പി ഹാഫിസ് മുഹമ്മദ്
1956-ല്‍ ജനനം. കേരള യൂണിവേഴ്ക്സിറ്റി അമേരിക്കയിലെ ബോസ്റ്റണ്‍ കോളേജ് എന്നിവിടങ്ങ്ലില്‍ പഠനം. കാലിക്കറ്റ് സോഷ്യോളജി വിഭാഗം കോ -ഓഡിനേറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മികച്ച അധ്യാപകനുള്ള എം എം ഗനി അവാര്‍ഡും, കേന്ദ്ര സാഹിത്യ അക്കാദമിയുടേയും ബാലസാഹിത്യ ഇന്‍സ്റ്റ്യൂട്ടിന്റെയും പുരസ്ക്കാരങ്ങളും ലഭിച്ചു.