ഷിക്കാഗോ: കോവിഡിന്റെ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സമൂഹത്തിന് അവശ്യസാധനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്ന പുതിയ സംവിധാനം ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പ്രവാസി കാര്‍ട്ട് എന്ന പേരില്‍ ഓണ്‍ലൈനിലൂടെ ഇന്ത്യന്‍ ഗ്രോസറി കടകളെ ബന്ധിപ്പിച്ചുകൊണ്ട് പൂര്‍ണ്ണമായും വീട്ടില്‍ ഇരുന്നുകൊണ്ട് ഷോപ്പ് ചെയ്യാനുള്ള സംവിധാനമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യാ പ്രസ്സ്ക്ലബ്ബ് ഓണ്‍ നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വിര്‍ച്വല്‍ പ്രസ് മീറ്റില്‍ വച്ച് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സുപരിചിതനായ ആന്റോ ആന്റണി എംപിയാണ് പ്രവാസി കാര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഷിക്കാഗോ പ്രദേശത്തെ എല്ലാ മലയാളി ഗ്രോസറി ഷോപ്പുകളെയും ബന്ധപെടുത്തികൊണ്ട് ആരംഭിച്ചിരിക്കുന്ന ഈ സംവിധാനം കോവിഡിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലയാളി സമൂഹത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ചിക്കാഗോ പ്രദേശത്തെ എല്ലാ മലയാളി സംഘടനകളുടെയും ക്ലബുകളുടെയും ഭാരവാഹികളും, നാഷണല്‍ സംഘടനകളായ ഫോമായുടെയും ഫൊക്കാനയുടെയും ഭാരവാഹികളും പ്രസ്സ് മീറ്റില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പങ്കെടുത്തു.